സ്വ​പ്ന​യു​ടെ ര​ഹ​സ്യ​മൊ​ഴി ഇ​ഡി​ക്കും ന​ൽ​കി​ല്ല; അ​പേ​ക്ഷ കോ​ട​തി ത​ള്ളി
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) അ​പേ​ക്ഷ കോ​ട​തി ത​ള്ളി. എ​റ​ണാ​കു​ളം എ​സി​ജെ​എം കോ​ട​തി​യാ​ണ് ഇ​ഡി അ​പേ​ക്ഷ ത​ള്ളി​യ​ത്.

സ്വ​പ്ന​യു​ടെ ര​ഹ​സ്യ​മൊ​ഴി ഇ​ഡി​ക്ക് ന​ൽ​കു​ന്ന​തി​നെ ക​സ്റ്റം​സ് എ​തി​ർ​ത്തി​രു​ന്നു. കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ മൊ​ഴി ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ക​സ്റ്റം​സി​ന്‍റെ വാ​ദം.