വി​മ​ത​ര്‍ തി​രി​ച്ചു​വ​ന്നാ​ല്‍ മ​ഹാ​സ​ഖ്യം വി​ടാ​മെ​ന്ന് സ​ഞ്ജ​യ് റാ​വ​ത്ത്
മും​ബൈ: വി​മ​ത എം​എ​ല്‍​എ​മാ​ര്‍ തി​രി​ച്ചു​വ​ന്നാ​ല്‍ മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യം വി​ടാ​ന്‍ ത​യാറാ​ണെ​ന്ന് ശി​വ​സേ​ന​യു​ടെ മു​തി​ര്‍​ന്ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. എം​എ​ല്‍​എ​മാ​ര്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മും​ബൈ​യി​ലെ​ത്തി ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി ച​ര്‍​ച്ച​യ്ക്ക് ത​യാറാ​യാ​ല്‍ മാ​ത്രം മു​ന്ന​ണി മാ​റ്റ​ത്തി​ന് ത​യാറാ​ണെ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു.

സ​മ​വാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി പ​ദ​മു​ള്‍​പ്പെ​ടെ താ​ക്ക​റെ വാ​ഗ്ദാ​നം ചെ​യ്‌​തെ​ങ്കി​ലും ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ ഇ​ത് നി​ര​സി​ച്ചി​രു​ന്നു 37 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് നി​ല​വി​ല്‍ ഷി​ന്‍​ഡെ​യ്ക്കു​ള്ള​ത്. ശി​വ​സേ​ന​യു​ടെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​മു​ള്‍​പ്പെ​ടെ സ്വ​ന്ത​മാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​നാ​ണ് ഷി​ന്‍​ഡെ​യു​ടെ നീ​ക്കം.

സം​സ്ഥാ​ന​മ​ന്ത്രി​സ​ഭ​യി​ല്‍ 10 മ​ന്ത്രി​സ്ഥാ​ന​വും കേ​ന്ദ്ര​ത്തി​ല്‍ ര​ണ്ട് മ​ന്ത്രി​സ്ഥാ​ന​വും വി​മ​ത പ​ക്ഷ​ത്തി​ന് ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. എം​എ​ല്‍​എ​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ചു​കൊ​ണ്ട് ഷി​ന്‍​ഡെ എം​എ​ല്‍​എ​മാ​രു​ടെ ചി​ത്ര​വും പു​റ​ത്തു​വി​ട്ടു.

ഉ​ദ്ധ​വ് താ​ക്ക​റെ വി​ളി​ച്ച ശി​വ​സേ​നാ എം​എ​ല്‍​എ​മാ​രു​ടെ യോ​ഗ​ത്തി​ല്‍ 13 എം​എ​ല്‍​മാ​ര്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ഞ്ജ​യ് റാ​വ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തെ ഷി​ന്‍​ഡെ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​മ​ത​ര്‍ സം​ശ​യ​ത്തോ​ടെ വീ​ക്ഷി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. റാ​വ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യ​ത്തി​ലെ മ​റ്റ് ക​ക്ഷി​ക​ളാ​യ കോ​ണ്‍​ഗ്ര​സും എ​ന്‍​സി​പി​യും എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന​തും ശ്ര​ദ്ദേ​യ​മാ​ണ്.