പ്രോസിക്യൂഷൻ ദിലീപിനോട് ആവശ്യപ്പെട്ടത് ഏഴു ഫോണുകൾ
കൊച്ചി: ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ള്‍ വി​ട്ടു​കി​ട്ടാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി ഇ​ന്നു രാ​വി​ലെ വീ​ണ്ടും പ​രി​ഗ​ണി​ക്കും. കോ​ട​തി​ക്ക് ഇ​ന്ന് അ​വ​ധി ദി​വ​സ​മാ​ണെ​ങ്കി​ലും പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി​യാ​ണ് ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് ദി​ലീ​പി​ന്‍റെ കേ​സി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി വാ​ദം കേ​ള്‍​ക്കു​ന്ന​ത്. പ്രതികളുടെ ഏഴു ഫോണുകൾ വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

2017-18 കാ​ല​ത്തു പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണു​ക​ള്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​ണ്. ദി​ലീ​പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​പ്പി​ള്‍, വി​വോ ക​മ്പ​നി​ക​ളു​ടെ നാ​ലു ഫോ​ണു​ക​ളും സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന്‍റെ ര​ണ്ടു ഹു​വാ​യ് ഫോ​ണു​ക​ളും സു​രാ​ജി​ന്‍റെ ഒ​രു ഫോ​ണു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​പാ​യ​പ്പെ​ടു​ത്തു​മെന്നു പ​റ​ഞ്ഞ​തു ശാ​പ​വാ​ക്കാ​ണെന്നാണ് പ്ര​തി​കളുടെ വാദം. എന്നാൽ, ഇ​തി​നു തു​ട​ര്‍​ച്ച​യാ​യി എ​ന്തു ന​ട​ന്നെ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഇ​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്. കോ​ട​തി ന​ല്‍​കി​യി​ട്ടു​ള്ള സം​ര​ക്ഷ​ണം നീ​ക്കി​യാ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു.

ദി​ലീ​പി​ന്‍റെ വ​സ​തി​യി​ല്‍നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ള്‍ പു​തി​യ ഫോ​ണു​ക​ളാ​ണ്. 2022 ജ​നു​വ​രി​യി​ല്‍ മാ​ത്ര​മാ​ണ് ആ ​ഫോ​ണു​ക​ള്‍ ദി​ലീ​പും സ​ഹോ​ദ​ര​ന്‍ അ​നൂ​പും ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍, അ​തി​ന് മു​മ്പ് ദി​ലീ​പ് ഉ​പ​യോ​ഗി​ച്ച ഫോ​ണു​ക​ള്‍ കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ് എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ക്കു​ന്ന​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ പു​റ​ത്തു​വ​ന്ന​യു​ട​ന്‍ ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ള്‍ മാ​റ്റി​യ ഫോ​ണു​ക​ള്‍ ദി​ലീ​പി​നെ കു​രു​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന.

ഫോ​ണ്‍ മാ​റ്റി​യ​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ തെ​ളി​വാ​ണെ​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്.