"അ​ൽ​പ്പം തി​ര​ക്കു​ണ്ട്': പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് മ​മ​ത ബാ​ന​ർ​ജി
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ബം​ഗാ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തി​ര​ക്കു​ള്ള​തി​നാ​ലാ​ണ് യോ​ഗ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​കു​ന്ന​തെ​ന്നാ​ണ് മ​മ​ത​യു​ടെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, ചീ​ഫ് സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​ണ് പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് യോ​ഗം ന​ട​ക്കു​ക. രാ​ജ്യ​ത്തെ കോവിഡ് സ്ഥി​തി​ഗ​തി​ക​ളും വാ​ക്‌​സി​നേ​ഷ​നും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.