"രാ​ഹു​ൽ ഭ​യ്യാ.. അ​ന്ന് നി​ങ്ങ​ൾ അ​വ​ധി​യി​ലാ​യി​രു​ന്നു'; ഫി​ഷ​റീ​സ് വ​കു​പ്പ് വി​ഷ​യ​ത്തി​ൽ പ​രി​ഹാ​സ​വു​മാ​യി അ​മി​ത്ഷാ
പു​തു​ച്ചേ​രി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി മ​ന്ത്രാ​ല​യം വേ​ണ​മെ​ന്ന കോൺഗ്രസ് നേതാവ് രാ​ഹു​ല്‍​ ഗാ​ന്ധി​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ വി​ടാ​തെ പി​ന്തു​ട​ര്‍​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പു​തു​ച്ചേ​രി​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​മി​ത്ഷാ​യു​ടെ പ്ര​തി​ക​ര​ണം.

ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി വ​കു​പ്പ് ആ​രം​ഭി​ച്ച​താ​ണ്. അ​വ​ധി​യി​ലാ​യ​ത് കൊ​ണ്ടാ​കാം രാഹുൽ ഇ​ക്കാ​ര്യം അ​റി​യാ​തി​രു​ന്ന​തെ​ന്നും അ​മി​ത്ഷാ പ​രി​ഹ​സി​ച്ചു.

പു​തു​ച്ചേ​രി​യി​ലെ ജ​ന​ങ്ങ​ളോ​ട് ചോ​ദി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി ഒ​രു പാ​ര്‍​ട്ടി​യു​ടെ ലോ​ക്‌​സ​ഭ​യി​ലു​ള​ള അം​ഗ​ത്തി​ന് ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ഫി​ഷ​റീ​സ് വ​കു​പ്പ് രൂ​പം ന​ല്‍​കി​യ​ത് പോ​ലും അ​റി​യി​ല്ലെ​ങ്കി​ല്‍ പു​തു​ച്ചേ​രി​യു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ ​പാ​ര്‍​ട്ടി​ക്ക് സാ​ധി​ക്കു​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ- അ​മി​ത് ഷാ ​ചോ​ദി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പു​തു​ച്ചേ​രി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി കേ​ന്ദ്ര​ത്തി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ല്ലെ​ന്ന ആ​രോ​പ​ണം രാ​ഹു​ല്‍ ഉ​ന്ന​യി​ച്ച​ത്. രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ള്ള​താ​യി അ​റി​യി​ല്ലെ​ന്ന പ്ര​സ്താ​വ​ന ത​ന്നെ ഞെ​ട്ടി​ച്ചു​വെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​തി​ക​ര​ണം.