കാ​പ്പി​റ്റോ​ൾ‌ ക​ലാ​പം: ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്ത് അ​മേ​രി​ക്ക
വാ​ഷിം​ഗ്ട​ണ് ഡി​സി: യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്തു. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന കാ​പ്പി​റ്റോ​ൾ‌ ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. 197 നെ​തി​രെ 232 വോ​ട്ടി​ന് ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം പാ​സാ​യി.

ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ 10 നേ​താ​ക്ക​ളും ഇം​പീ​ച്ച്മെ​ന്‍റി​നെ പി​ന്തു​ണ​ച്ചു. ജ​ന​പ്ര​തി​നി​ധി സ​ഭയിൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പ്ര​മേ​യ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

ഇ​തോ​ടെ ര​ണ്ടു​വ​ട്ടം ഇം​പീ​ച്ച് നേ​രി​ടു​ന്ന ച​രി​ത്ര​ത്തി​ലെ ആ​ദ്യ യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി ട്രം​പ്. ഇം​പീ​ച്ച്മെ​ന്‍റ് നേ​രി​ടു​ന്ന മൂ​ന്നാ​മ​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റാ​ണ് അ​ദ്ദേ​ഹം. ബൈ​ഡ​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ യു​ക്രെ​യി​നു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ ട്രം​പി​നെ അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​ത്തി​ന്‍റെ പേ​രി​ൽ 2019 ഡി​സം ബ​റി​ൽ ജ​ന​പ്ര​തി​നി​ധി സ​ഭ ഇം​പീ​ച്ച് ചെ​യ്തി​രു​ന്നെ​ങ്കി​ലും സെ​ന​റ്റ് കു​റ്റ​വി​മു​ക്ത​നാ​ക്കി.

ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം പാ​സാ​യ​തോ​ടെ സെ​ന​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വ​രും. സെ​ന​റ്റി​ൽ കു​റ്റ​വി​ചാ​ര​ണ​യ്ക്കു​ശേ​ഷം മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി പ​ക്ഷ​ത്തി​ൽ പാ​സാ​ക്ക​പ്പെ​ട്ടാ​ലേ ട്രം​പ് ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ടൂ. ട്രം​പി​ന് 20ാം തീ​യ​തി ഉ​ച്ച​വ​രെ​യാ​ണ് കാ​ലാ​വ​ധി ശേ​ഷി​ക്കു​ന്ന​ത്. അ​തി​നു​ള്ളി​ൽ സെ​ന​റ്റി​ലെ ന​ട പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കി​ല്ല. അ​തി​നാ​ൽ‌ ട്രം​പ് പു​റ​ത്താ​ക്ക​പ്പെ​ടു​ക​യി​ല്ല.

കാ​പ്പി​റ്റോ​ൾ ക​ലാ​പ​ത്തി​നു പ്രേ​ര​ണ ന​ല്കി​യ ട്രം​പി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യേ പ​റ്റൂ എ​ന്നാ​ണു ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി​ട്ടാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​ൻ​സി​നോ​ട് 25ാം ഭേ​ദ​ഗ​തി പ്ര​യോ​ഗി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

മു​തി​ർ​ന്ന റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വ് ലി​സ് ചെ​യ്നി അ​ട​ക്ക​മു​ള്ള​വ​രും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ നീ​ക്ക​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ഞ്ചു​പേ​രു​ടെ മ​ര ണ​ത്തി​ൽ ക​ലാ​ശി​ച്ച ക​ലാ​പ​ത്തി​നു തി​രി​കൊ​ളു​ത്തി​യ​ത് ട്രം​പി​ന്‍റെ പ്ര​സം​ഗം​ത​ന്നെ​യാ​ണെ​ന്ന് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക്ക് ചെ​യ്നി​യു​ടെ മ​ക​ൾ​കൂ​ടി​യാ​യ ലി​സ് ചൂ​ണ്ടി​ക്കാ​ട്ടി.