ലൈ​ഫ് മി​ഷ​ൻ: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ കേ​ര​ളം സു​പ്രീം കോ​ട​തി​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: ലൈ​ഫ് മി​ഷ​ന്‍ ഇ​ട​പാ​ടി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്തു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ക്ര​മ​ക്കേ​ടി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ് കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹ​ര്‍​ജി അ​ടി​യ​ന്ത​ര​മാ​യി കേ​ള്‍​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച സു​പ്രീം കോ​ട​തി​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ത്തും ന​ല്‍​കും. ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്കു വി​ദേ​ശ​സ​ഹാ​യ നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ച്ച് യു​എ​ഇ റെ​ഡ് ക്ര​സ​ന്‍റി​ല്‍​നി​ന്നു പ​ണം സ്വീ​ക​രി​ച്ചെ​ന്നാ​രോ​പി​ച്ച് സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്കാ​ന്‍ ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സും നി​ർ​മാ​ണ​ക്ക​രാ​ര്‍ ക​മ്പ​നി​യാ​യ യൂ​ണി​ടാ​ക് ബി​ല്‍​ഡേ​ഴ്‌​സി​ന്‍റെ എം​ഡി സ​ന്തോ​ഷ് ഈ​പ്പ​നും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ചൊ​വ്വാ​ഴ്ച​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

എ​ഫ്സി​ആ​ർ​എ നി​യ​മ​ങ്ങ​ള​ട​ക്ക​മു​ള്ള സി​ബി​ഐ വാ​ദ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി​യു​ടെ വി​ധി. ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന കു​റ്റ​ങ്ങ​ളു​ടെ ബാ​ധ്യ​ത രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കു മേ​ൽ ചു​മ​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും എ​തി​രേ കു​റ്റം ആ​രോ​പി​ക്കാ​നാ​കി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ന​ട​ന്ന അ​ഴി​മ​തി​യാ​ണി​തെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

വി​ദേ​ശ​സ​ഹാ​യ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ മ​റി​ക​ട​ക്കാ​നും സി​എ​ജി ഓ​ഡി​റ്റിം​ഗി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​നും ഉ​ന്ന​ത​ത​ല​ത്തി​ല്‍ രൂ​പം​ന​ല്‍​കി​യ ക​ള്ള​ക്ക​ളി ന​ട​ന്നി​ട്ടു​ണ്ടെ​ന്നു പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്ത​മാ​ണെ​ന്നു വി​ല​യി​രു​ത്തി​യാ​ണു ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യ​ത്. ധ​ന​സ​ഹാ​യം ന​ല്‍​കി​യ റെ​ഡ് ക്ര​സ​ന്‍റി​നെ​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച ലൈ​ഫ് മി​ഷ​നെ​യും ഒ​ഴി​വാ​ക്കി​യാ​ണു ക​രാ​റു​ണ്ടാ​ക്കി​യ​ത്. ഇ​ത്ത​ര​മൊ​രു ക​ള്ള​ക്ക​ളി ന​ട​ത്തി​യ​ത് സി​എ​ജി ഓ​ഡി​റ്റിം​ഗ് ഒ​ഴി​വാ​ക്കി കോ​ഴ​യും മ​റ്റു പ്ര​തി​ഫ​ല​വും നേ​ടു​ന്ന​തി​നാ​ണ്. ക​രാ​ര്‍ അം​ഗീ​ക​രി​ച്ച് ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ എ​ല്ലാ സ​ഹാ​യ​വും ന​ല്‍​കി​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്.

കോ​ഴ​യും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി​യെ​ന്നു സ​ന്തോ​ഷ് ഈ​പ്പ​ന്‍ സ​മ്മ​തി​ക്കു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ​യോ റെ​ഡ് ക്ര​സ​ന്‍റി​ന്‍റെ​യോ ഇ​ട​പെ​ട​ലി​ല്ലാ​തെ വി​ദേ​ശ​ഫ​ണ്ട് മൂ​ന്നാ​മ​തൊ​രു ക​ക്ഷി​ക്കു കൈ​മാ​റാ​ന്‍ ഒ​ത്തു​ക​ളി​ച്ചു. ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യും സ​ഹാ​യ​ത്തോ​ടെ​യും ഫ​ണ്ട് വ​ക​മാ​റ്റാ​നും കോ​ഴ വാ​ങ്ങാ​നും ഇ​തി​നു പി​ന്നി​ലു​ള്ള പ്ര​തി​ക​ള്‍​ക്കു സാ​ധി​ച്ചു.

സി​എ​ജി ഓ​ഡി​റ്റിം​ഗ് ഒ​ഴി​വാ​ക്കി കോ​ഴ വാ​ങ്ങു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ ക​ള്ള​ക്ക​ളി പ്ര​ഥ​മ​ദ്യ​ഷ്ട്യാ വ്യ​ക്ത​മാ​ണ്. ഈ ​ത​ട്ടി​പ്പെ​ല്ലാം ന​ട​ത്തി​യ സ​ന്തോ​ഷ് ഈ​പ്പ​നോ ലൈ​ഫ് മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കോ ക്രി​മി​ന​ല്‍ ബാ​ധ്യ​ത​യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കു വീ​ടും ആ​ശു​പ​ത്രി​യും നി​ര്‍​മി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി യു​എ​ഇ ദി​ര്‍​ഹ​മി​ന്‍റെ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി ലൈ​ഫ് മി​ഷ​ന്‍ യു​എ​ഇ റെ​ഡ് ക്ര​സ​ന്‍റു​മാ​യി 2019 ജൂ​ലൈ 11ന് ​ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചി​രു​ന്നു. ഇ​തി​നു തു​ട​ര്‍​ക​രാ​റു​ക​ളു​ണ്ടാ​ക്കി​യി​ല്ല.

എ​ന്നാ​ല്‍, വ​ട​ക്കാ​ഞ്ചേ​രി​യി​ലെ 2.17 ഏ​ക്ക​ര്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ വീ​ടു​ക​ളും ആ​ശു​പ​ത്രി​യും നി​ര്‍​മി​ക്കാ​ന്‍ യൂ​ണി​ടാ​ക്, സാ​ന്‍​വെ​ഞ്ച്വേ​ഴ്‌​സ് എ​ന്നീ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ യു​എ​ഇ കോ​ണ്‍​സു​ലാ​ര്‍ ജ​ന​റ​ലു​മാ​യി 2019 ജൂ​ലൈ 31ന് ​ര​ണ്ടു ക​രാ​റു​ക​ളു​ണ്ടാ​ക്കി. തു​ട​ര്‍​ന്ന് 40 ശ​ത​മാ​നം തു​ക (14 കോ​ടി രൂ​പ) ക​മ്പ​നി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു ന​ല്‍​കി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സ​ര്‍​ക്കാ​രോ ലൈ​ഫ് മി​ഷ​നോ വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ര്‍​ക്കാ​രി​നു വേ​ണ്ടി ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. വി​ദേ​ശ സ​ഹാ​യം വാ​ങ്ങു​ന്ന​തി​ന് വി​ല​ക്കു​ള്ള വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ലെ​ന്ന സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.