ട്രം​പി​ന് വീ​ണ്ടും തി​രി​ച്ച​ടി: മി​ഷി​ഗ​ണി​ൽ വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ ന​ട​ത്തി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​ന് വീ​ണ്ടും തി​രി​ച്ച​ടി. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ വി​ജ​യി​ച്ച മി​ഷി​ഗ​ണി​ൽ വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ ന​ട​ത്തി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വോ​ട്ടെ​ണ്ണ​ലി​ൽ നി​ല​വി​ലെ രീ​തി തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ജോ​ർ​ജി​യ​യി​ൽ ര​ണ്ടാ​മ​തും വോ​ട്ടെ​ണ്ണി​യ​പ്പോ​ഴും ഫ​ലം ബൈ​ഡ​ന് അ​നു​കൂ​ല​മാ​യി​രു​ന്നു.

ഇ​തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ജ​നു​വ​രി 20ന് ​ജോ ബൈ​ഡ​ന് കൈ​മാ​റു​മെ​ന്ന് ട്വി​റ്റ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തു​വ​രെ​യു​ള്ള ട്രം​പി​ൻ​റെ ട്വീ​റ്റു​ക​ളെ​ല്ലാം ആ​ർ​ക്കൈ​വ് ചെ​യ്ത് സൂ​ക്ഷി​ക്കു​മെ​ന്നും ട്വി​റ്റ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.