ശി​വ​ശ​ങ്ക​ർ ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​യ​ല്ല; ത​ള്ളി​പ്പ​റ​ഞ്ഞ് പി​ണ​റാ​യി
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്താ​നൊ​ന്നു​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എം. ​ശി​വ​ശ​ങ്ക​ർ വ്യ​ക്തി​പ​ര​മാ​യി ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​യ​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യോ ധാ​ർ​മി​ക​മാ​യോ ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​വും സ​ർ​ക്കാ​രി​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശി​വ​ശ​ങ്ക​റി​ന്‍റെ ചെ​യ്തി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ മേ​ൽ‌ കെ​ട്ടി​വ​യ്ക്കാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ക​യാ​ണ്. ക​ള്ള​ക്ക​ട​ത്ത് കേ​സ് പ്ര​തി​യു​മാ​യി ശി​വ​ശ​ങ്ക​റി​ന് അ​ടു​പ്പ​മു​ണ്ടെ​ന്ന് ക​ണ്ട​പ്പോ​ൾ ത​ന്നെ പ​ദ​വി​ക​ളി​ൽ​നി​ന്നും മാ​റ്റി.

അ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യു​മാ​ണ്. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ശി​വ​ശ​ങ്ക​റി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​തി​നു മു​ൻ​പ് അ​ദ്ദേ​ഹ​വു​മാ​യി പ​രി​ച​യ​മി​ല്ലാ​യ​രി​രു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശി​വ​ശ​ങ്ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ‌​ക്ക് നേ​രി​ട്ട് ഉ​ത്ത​രം ന​ൽ​കാ​തെ എ​ഴു​തി ത​യാ​റാ​ക്കി​യ പ്ര​തി​ക​ര​ണം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ മ​റ്റൊ ചേ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും വ​ഴ​ങ്ങാ​തെ വാ​ർ​ത്താ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു.