കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യി; കേ​ര​ള​ത്തെ വി​മ​ർ‌​ശി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ള​ത്തെ വി​മ​ർ​ശി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ. കേ​ര​ള​ത്തി​ൽ കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യി. ഇ​തി​ന്‍റെ വി​ല​യാ​ണ് ഇ​പ്പോ​ൾ കേ​ര​ളം നേ​രി​ടു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ൽ രോ​ഗ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് പാ​ളി​ച്ച​ക​ൾ ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ഹ​ർ​ഷ​വ​ർ‌​ധ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.