അ​യ​ൽ​പ്പ​ക്ക ഭീ​തി; ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും അ​യ്യാ​യി​ര​ത്തി​ലേ​റെ കോ​വി​ഡ് കേ​സു​ക​ൾ
ബം​ഗ​ളൂ​രു/​ചെ​ന്നൈ: അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും ഇ​ന്ന് അ​യ്യാ​യി​ര​ത്തി​ലേ​റെ കോ​വി​ഡ് കേ​സു​ക​ൾ. ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് 5,172 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ബം​ഗ​ളൂ​രു​വി​ൽ മാ​ത്രം 1,852 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,29,287 ഉ​യ​ർ​ന്നു.

നി​ല​വി​ൽ 73,218 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 98 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ 27 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തു​വ​രെ 2,412 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്.

ത​മി​ഴ്നാ​ട്ടി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 5,879 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 99 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 2,51,738 ഉ​യ​ർ​ന്നു. ഇ​തു​വ​രെ 1,90,966 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി ഉ​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ 4,034 മ​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.