ഇ​ന്ത്യ ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​യു​ടെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ചൈ​ന
ബെ​യ്ജിം​ഗ്: ടി​ക് ടോ​ക് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ‌ അ​ട​ക്കം 59 ചൈ​നീ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ച ന​ട​പ​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ചൈ​ന. ഇ​ന്ത്യ ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​യു​ടെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ചൈ​ന ആ​രോ​പി​ച്ചു.

ആ​പ്പു​ക​ളു​ടെ നി​രോ​ധ​നം ഇ​ന്ത്യ​യി​ലെ നി​ര​വ​ധി പേ​രു​ടെ തൊ​ഴി​ലി​നെ ബാ​ധി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ ബ​ന്ധ​ത്തെ​യും ഇ​ത് ബാ​ധി​ക്കു​മെ​ന്ന് ചൈ​ന അ​റി​യി​ച്ചു. വ്യാ​പാ​ര ബ​ന്ധ​ത്തി​ൽ ഇ​ന്ത്യ മ​ര്യാ​ദ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​ദി​വ​സം സ്വ​കാ​ര്യ​താ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഐ​ടി വ​കു​പ്പി​ലെ 69എ ​വ​കു​പ്പു​പ്ര​കാ​ര​മാ​ണു 59 ചൈ​നീ​സ് ആ​പ്പു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം, പ്ര​തി​രോ​ധം, ദേ​ശീ​യ സു​ര​ക്ഷ എ​ന്നി​വ​യ്ക്കു ഹാ​നി​ക​ര​മാ​ണു ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ളെ​ന്ന് ഐ​ടി മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.