ത​ർ​ക്ക​മേ​ഖ​ല​യി​ൽ ചൈ​നീ​സ് അ​ക്ഷ​ര​ങ്ങ​ളും ഭൂ​പ​ട​വും; പ്ര​കോ​പ​ന​വു​മാ​യി വീ​ണ്ടും ചൈ​ന
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പ്ര​കോ​പ​ന​വു​മാ​യി ചൈ​ന. ത​ർ​ക്ക​പ്ര​ദേ​ശ​ത്തി​ന് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് പാ​ങ്കോം​ഗ് ത​ടാ​ക​ത്തി​ലെ ഫിം​ഗേ​ഴ്സ് മേ​ഖ​ല​യി​ലാ​ണ് ചൈ​നീ​സ് അ​ക്ഷ​ര​ങ്ങ​ളും ഭൂ​പ​ട​വും വ​ര​ച്ചു​കൊ​ണ്ടാ​ണ് വീ​ണ്ടും പ്ര​കോ​പ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഫിം​ഗ​ർ നാ​ലി​നും ഫിം​ഗ​ർ അ​ഞ്ചി​നും ഇ​ട​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ലി​ഖി​ത​ങ്ങ​ൾ​ക്ക് ഏ​ക​ദേ​ശം 81 മീ​റ്റ​ർ നീ​ള​വും 25 മീ​റ്റ​ർ വീ​തി​യു​മാ​ണ് ഉ​ള്ള​തെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഉ​പ​ഗ്ര​ഹ​ചി​ത്രം വ്യ​ക്ത​മാ​കു​ന്ന വ​ലി​പ്പ​ത്തി​ലാ​ണ് ഇ​വ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​ന്ത്യ​യു​ടെ ഫിം​ഗ​ര്‍ ഒ​ന്നി​ലേ​ക്കും ഫിം​ഗ​ര്‍ മൂ​ന്നി​ലേ​ക്കും ചൈ​നീ​സ് സേ​ന നീ​ങ്ങു​ന്ന​തും ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് വ്യ​ക്ത​മാ​ണ്. പാ​ങ്കോം​ഗ് ത​ടാ​ക​ത്തോ​ടു ചേ​ര്‍​ന്ന് മേ​ഖ​ല​ക​ളാ​ണ് പ​ല ഫിം​ഗ​റു​ക​ളാ​യി തി​രി​ച്ചി​ട്ടു​ള്ള​ത്.