സം​സ്ഥാ​ന​ത്ത് ഏ​ഴു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19; രോ​ഗ​ബാ​ധി​ത​ർ 215
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴു പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്കും കൊ​ല്ലം, ക​ണ്ണൂ​ർ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് ഇ​ന്ന് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 215 ആ​യി. പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​രു​ടെ വീ​തം പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. 1,69,129 പേ​ർ സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നുണ്ട്. ഇ​തി​ൽ 1,62,471 പേ​ർ വീ​ടു​ക​ളി​ലും 658 പേർ ആശുപത്രികളിലുമാണ് കഴിയുന്നത്.

ഇ​ന്നു മാ​ത്രം 150 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 7,485 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ൽ 6,381 പേർക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.