മാ​വോ​യി​സ്റ്റ് ബ​ന്ധം; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മാ​റ്റി
കൊ​ച്ചി: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ജാ​മ്യാ​പേ​ക്ഷ മാ​റ്റി​യ​ത്. കേ​സി​ൽ സ​ർ​ക്കാ​രി​നോ​ട് കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി. ന​വം​ബ​ർ 14ന് ​ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ ഒ​ള​വ​ണ്ണ മൂ​ര്‍​ക്ക​നാ​ട് താ​ഹ ഫ​സ​ൽ (24), തി​രു​വ​ണ്ണൂ​ര്‍ പാ​ലാ​ട്ട് ന​ഗ​ര്‍ അ​ല​ന്‍ ഷു​ഹൈ​ബ് (20) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ട​തി മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ യു​എ​പി​എ പ്ര​ത്യേ​ക കോ​ട​തി കൂ​ടി​യാ​യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ത​ള്ളി​യി​രു​ന്നു.