ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ​ണം ത​ട്ട​ൽ; യു​വ​തി ഉ​ള്‍​പ്പെ​ട്ട സം​ഘം കൊ​ച്ചി​യി​ല്‍ വ​ല​യി​ല്‍
കൊ​ച്ചി: വ്യ​വ​സാ​യി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ​ണം ത​ട്ടി​യ സം​ഘം കൊ​ച്ചി​യി​ൽ പി​ടി​യി​ൽ. 50 ല​ക്ഷം രൂ​പ ത​ട്ടാ​നാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ശ്ര​മം. പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രു സ്ത്രീ​യും മൂ​ന്നു പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പെ​ട്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ബ്ലാ​ക്മെ​യി​ലിം​ഗ് ന​ട​ന്ന​ത്. സം​ഘം ഇ​തി​ന​കം ത​ന്നെ 30 ല​ക്ഷം രൂ​പ വി​ദേ​ശ വ്യ​വ​സാ​യി​യി​ൽ​നി​ന്നു ത​ട്ടി​യെ​ടു​ത്തു​ക​ഴി​ഞ്ഞു. ഇ​തി​നു​ശേ​ഷം വ്യ​വ​സാ​യി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു യു​വ​തി അ​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ യു​വാ​ക്ക​ൾ മൂ​ന്നു പേ​രും ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നു കൊ​ച്ചി സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റി​യി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണു യു​വ​തി വ്യ​വ​സാ​യി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​വ​രെ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​രം സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ലേ​ക്കു ക്ഷ​ണി​ക്കും. ഇ​വി​ടെ​വ​ച്ചു സം​ഘം ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തും. പി​ന്നീ​ട് ഈ ​ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണു പ​ണം ത​ട്ടു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ബ്ലാ​ക്ക്മെ​യി​ലിം​ഗി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. നേ​ര​ത്തെ​യും കൊ​ച്ചി​യി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​പ്പു ന​ട​ന്നി​രു​ന്നു.