മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മം: പി​ഴ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്ന് നി​തി​ൻ ഗ​ഡ്ക​രി
ന്യൂ​ഡ​ൽ​ഹി: മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ​യു​ള്ള പി​ഴ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. കേ​ന്ദ്രം ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ട​ൻ ഉ​ത്ത​ര​വ് ഇ​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ങ്ങ​ൾ സ്വ​ന്തം നി​ല​യ്ക്ക് പി​ഴ കു​റ​യ്ക്കു​ന്ന​തി​ൽ ത​നി​ക്ക് പ്ര​ശ്ന​മൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ​ക​ട​ങ്ങ​ൾ‌ കു​റ​യ്ക്കു​ക​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ ജീ​വ​നു​ക​ൾ ര​ക്ഷി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം, പ​ണം ഉ​ണ്ടാ​ക്ക​ല​ല്ല- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗു​ജ​റാ​ത്ത് സ്വ​ന്തം നി​ല​യ​ക്ക് ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ കു​റ​ച്ചി​രു​ന്നു. പി​ഴ പ​കു​തി​യാ​യാ​ണ് കു​റ​ച്ച​ത്.

ഹെ​ൽ​മ​റ്റ് വ​യ്ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കും സീ​റ്റ് ബെ​ൽ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും 1000 രൂ​പ​യാ​യി​രു​ന്നു പി​ഴ. എ​ന്നാ​ൽ ഇ​ത് 500 രൂ​പ​യാ​യി കു​റ​ച്ചു. സ​മാ​ന​രീ​തി​യി​ൽ എ​ല്ലാം പി​ഴ​ത്തു​ക​ക​ളി​ലും ഇ​ള​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു ചു​വ​ടു​പി​ടി​ച്ച് കേ​ര​ള​വും പി​ഴ​ത്തു​ക​യി​ൽ ഇ​ള​വ് വ​രു​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പ​ർ​ട്ട് ന​ൽ​കാ​ൻ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.