ബം​ഗാ​ളി​ൽ തെ​ര. ക​മ്മീ​ഷ​ന്‍റെ "സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്': പരസ്യപ്ര​ചാര​ണം വെ​ട്ടി​ക്കു​റ​ച്ചു
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​സാ​ധാ​ര​ണ നീ​ക്കം. ബം​ഗാ​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​രു ദി​വ​സം വെ​ട്ടി​ക്കു​റ​ച്ചു. പ​ര​സ്യ​പ്ര​ചാ​ര​ണം വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​ന് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. ഭ​ര​ണ​ഘ​ട​ന​യി​ലെ 324-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

പ​ശ്ചി​മ ബം​ഗാ​ളി​ൽ തു​ട​ർ​ച്ച​യാ​യി അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​തോ​ടെ​യാ​ണ് ക​മ്മീ​ഷ​ൻ ക​ന​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ബം​ഗാ​ളി​ലെ ഒ​ൻ​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്.

ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ റോ​ഡ്ഷോ​യ്ക്കി​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും തൃ​ണ​മൂ​ൽ കോ​ൺ‌​ഗ്ര​സി​ന്‍റെ​യും വി​ദ്യാ​ർ​ഥി വി​ഭാ​ഗ​ക്കാ​രും ത​മ്മി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ടി​യ​ത്. അ​മി​ത് ഷാ​യു​ടെ വാ​ഹ​ന​വ്യൂ​ഹം കോ​ള​ജ് സ്ട്രീ​റ്റി​നു മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​ക​വേ ഇ​ട​ത്, തൃ​ണ​മൂ​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ക​രി​ങ്കൊ​ടി കാ​ട്ടു​ക​യും ചെ​യ്തു.

ഇ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ർ​ജി​ക്കെ​തി​രെ ബി​ജെ​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​ജെ​പി നേ​താ​ക്ക​ളും തൃ​ണ​മൂ​ൽ നേ​താ​ക്ക​ളും ത​മ്മി​ൽ വാ​ക്ക്പോ​രി​നും ഇ​ട​യാ​യി.