യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി
Monday, July 8, 2024 6:41 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി കാ​റി​ൽ എ​ത്തി​യ സം​ഘം സ്ത്രീ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. വാ​മ​ന​പു​രം ആ​ന​ച്ച​ൽ കൂ​ത്താ​ട്ടു​വി​ളം വീ​ട്ടി​ൽ സു​ക​ന്യ (35) ആ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഹ​രി​ഹ ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​ക​യാ​യ സു​ക​ന്യ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ഏ​ഴ​ര​ക്കാ​ണ് ആ​ക്ര​മ​ണം നേ​രി​ട്ട​ത്. വീ​ട്ടി​ലേ​ക്ക് ന​ട​ക്കും വ​ഴി കാ​റി​ൽ എ​ത്തി​യ സം​ഘം സു​ക​ന്യ​യെ കാ​റി​ലേ​ക്ക് പി​ടി​ച്ച് ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത​റി മാ​റാ​ൻ ശ്ര​മി​ച്ച് നി​ല​വി​ളി​ച്ച സു​ക​ന്യ​യെ ത​ള്ളി​യി​ട്ട് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ബാ​ഗും ത​ട്ടി​പ​റി​ച്ച് അ​ക്ര​മി സം​ഘം ക​ട​ന്നു ക​ള​ഞ്ഞു.


വീ​ഴ്ച്ച​യി​ൽ ന​ട്ടെ​ല്ലി​നും കാ​ലി​നും പ​രി​ക്കേ​റ്റ സു​ക​ന്യ​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.