യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റ് സെ​ന്‍റ് തോ​മ​സ് ദി​നാ​ച​ര​ണം
Monday, July 8, 2024 6:41 AM IST
തി​രു​വ​ന​ന്ത​പു​രം : യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ഭ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​ക്യ സെ​ന്‍റ് തോ​മ​സ് ദി​നാ​ച​ര​ണം പാ​റോ​ട്ടു​കോ​ണം നി​ത്യ​സ​ഹാ​യ മാ​താ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ക്രി​സ്തു ശി​ഷ്യ​നാ​യ സെ​ന്‍റ് തോ​മ​സി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​ക​പ്പെ​ട്ട സു​വി​ശേ​ഷ വെ​ളി​ച്ച​വും വി​ശ്വാ​സ തീ​ഷ്ണ​ത​യും ദൈ​വീ​ക സ്നേ​ഹ​വും ഇ​ന്ന​ത്തെ ത​ല​മു​റ​യി​ലും ക്രൈ​സ്ത​വ ഐ​ക്യ​വും സാ​ഹോ​ദ​ര്യ​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പ​ര്യാ​പ്ത​മാ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ല​ങ്ക​ര ക​ത്തോ​ലി​ക്കസ​ഭ സു​വി​ശേ​ഷ സം​ഘം ഡ​യ​റ​ക്ട​ർ ഫാ. ​ബ​ന​ഡി​ക്ട് മൂ​ഴി​ക്ക​ര ഒ.​ഐ.​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു.


പാ​റോ​ട്ടു​കോ​ണം നി​ത്യ​സ​ഹാ​യ മാ​താ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ വി​കാ​രി ഫാ. ​ഷാ​ജു വി​ല്യം യോഗത്തിന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഡ​ബ്ലി​യു. ലി​വിം ഗ്സ്റ്റ​ൻ, റ​വ. പ്ര​കാ​ശ് ടെി​സ​ൻ, യു.​സി.​എം. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​പി. വ​ർ​ഗീ​സ്, ഷെ​വ​ലി​യാ​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, ഡോ. ​കെ.​ടി. ചെ​റി​യാ​ൻ പ​ണി​ക്ക​ർ, മോ​ളി സ്റ്റാ​ൻ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.