ലൈ​ബ്ര​റി കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പു​രോ​ഗ​തി വിലയിരുത്തി
Monday, July 8, 2024 6:41 AM IST
പേ​രൂ​ര്‍​ക്ക​ട: എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ക്കു​ന്ന ലൈ​ബ്ര​റി കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി യോ​ഗം ചേ​ര്‍​ന്നു. വി.​കെ പ്ര​ശാ​ന്ത് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. 16.5 ല​ക്ഷം ചെ​ല​വി​ട്ട് ന​വീ​ക​രി​ക്കു​ന്ന വേ​ട്ട​മു​ക്ക് ലൈ​ബ്ര​റി​യി​ലെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി 18ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ​ട്ടി​യൂ​ര​ക്കാ​വ് സാ​ഹി​ത്യ പ​ഞ്ചാ​ന​ന​ന്‍ സ്മാ​ര​ക ലൈ​ബ്ര​റി 20 ല​ക്ഷം വി​നി​യോ​ഗി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്. 20 ല​ക്ഷം വി​നി​യോ​ഗി​ച്ച് അ​മ്പ​ല​മു​ക്ക് ജി​എ​സ്എ​സ് ന​ഗ​ര്‍ ഗ്രാ​മ​സേ​വ സ​മി​തി ലൈ​ബ്ര​റി​ക്കാ​യി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 28ന് ​ന​ട​ത്തും.


കു​ട​പ്പ​ന​ക്കു​ന്ന് ക്യാ​പ്റ്റ​ന്‍ വി.​പി ത​മ്പി സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​നി​ല നി​ര്‍​മാ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും 26 ല​ക്ഷം വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ അ​സി. എ​ക്‌​സി​ക‍്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ രാ​ജീ​വ്, അ​സി. എ​ന്‍​ജി​നീ​യ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍, വി​വി​ധ ലൈ​ബ്ര​റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ലാ​ധ​ര​ന്‍, ഹ​രി​കു​മാ​ര്‍, എം. ​ത​ങ്ക​പ്പ​ന്‍, എ​സ്. കു​മാ​ര്‍, എ​സ്. ശ്യാ​മ​ള​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.