മു​ക്കുപ​ണ്ടം പ​ണ​യംവ​ച്ച കേസിലെ മുഖ‍്യ പ്രതി അറസ്റ്റിൽ
Monday, July 8, 2024 6:41 AM IST
നെ​ടു​മ​ങ്ങാ​ട് : മു​ണ്ടു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ടി​വ​ച്ചാ​ൻ കോ​വി​ൽ പൂ​ങ്കോ​ട് കു​ന്നു​വി​ള വീ​ട്ടി​ൽ അ​രു​ൺ നി​വാ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന എം.​ര​മേ​ശി നെ (31) ​ആ​ണ് ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ണ്ടു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 13ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഗീ​ത ഫി​നാ​ൻ​സ്, ദേ​വ് ഫി​നാ​ൻ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​യ്യാ​ൾ പ​ണം ത​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്വ​ർ​ണം പൂ​ശി​യ 17 ഗ്രാം ​വ​രു​ന്ന ര​ണ്ട് വ​ള​ക​ൾ പ​ണ​യം വ​യ്ക്കാ​ൻ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ് .


സം​ഗീ​ത ഫി​നാ​ൻ​സി​ൽ നി​ന്ന് 70,000 രൂ​പ​യും ദേ​വ് ഫി​നാ​ൻ​സി​ൽ നി​ന്ന് 75,000 രൂ​പ​യും ആ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. കേ​സി​ൽ മു​ൻ​പ് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.