ലോ​റി​യു​ടെ മു​ക​ളി​ല്‍ നി​ന്നും വീ​ണ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്
Monday, July 8, 2024 6:41 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ലോ​റി​യു​ടെ മു​ക​ളി​ല്‍ നി​ന്നു വീ​ണ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്. ക​ഴ​ക്കൂ​ട്ടം തെ​ക്കും​ഭാ​ഗം എ​സ്.​എ​സ്. കോ​ട്ടേ​ജി​ല്‍ സു​രേ​ഷി​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്. പി​ര​പ്പ​ന്‍​കോ​ടി​നു സ​മീ​പ​മു​ള്ള ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ല്‍ മ​ദ്യം ക​യ​റ്റി വ​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ലോ​ഡി​റ​ക്കാ​നാ​യി മു​ക​ളി​ല്‍ ക​യ​റി ടാ​ര്‍​പോ​ളി​ന്‍ അ​ഴി​ച്ചു മാ​റ്റി മ​ട​ക്കി​യി​ട്ട ശേ​ഷം താ​ഴേ​ക്ക് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ തെ​ന്നി​യ​തോ​ടെ സു​രേ​ഷ് താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.


അ​പ​ക​ട​ത്തി​ല്‍ തോ​ളെ​ല്ലി​നും ത​ല​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ സം​ഭ​വ സ​മ​യ​ത്ത് സ്ഥ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ആ​യി​രു​ന്നു സം​ഭ​വം.