ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സി​ന്‍റെ ക​ബ​റി​ങ്ക​ലേ​ക്ക് തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര
Monday, July 8, 2024 6:34 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ന​ന്ത​പു​രം വൈ​ദീ​ക ജി​ല്ല​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ല്‍ ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സിന്‍റെ ക​ബ​റി​ങ്ക​ലേ​ക്ക് 15-ാ മ​ത് തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

വൈ​ദീ​ക ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നും ആ​രം​ഭി​ച്ച തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് നാ ലരയോടെ ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സി​ന്‍റെ ക​ബ​റി​ങ്ക​ൽ എ​ത്തി​ച്ചേ​ര്‍​ന്നു.


മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കി.