ലോറികളുടെ അമിതസഞ്ചാരത്തിൽ റോഡ് തകർന്നു; വാഴനട്ട് പ്രതിഷേധം
Monday, July 8, 2024 6:34 AM IST
വി​ഴി​ഞ്ഞം: തു​റ​മു​ഖ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി പ്ര​ദേ​ശ​ത്തേ​യ്ക്ക് അ​മി​ത​ഭാ​രം ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ൾ കാ​ര​ണം റോ​ഡു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ​കു​ഴി​ക​ളാ​യി മാ​റി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ബി​ജെ​പി.

മു​ല്ലൂ​ർ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജു ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​യി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ച​ത്. നേ​ര​ത്തെ തു​റ​മു​ഖ പ്ര​ദേ​ശ​ത്തേ​യ്ക്ക് ത​ല​യ്ക്കോ​ടു മു​ത​ൽ ക​ലി​ങ്കു​ന​ട വ​രെ​യു​ള്ള റോ​ഡി​ന്‍റെ വീ​തി​കൂ​ട്ടി ടാ​ർ ചെ​യ്ത് ജ​ന​ങ്ങ​ൾ​ക്കും തു​റ​മു​ഖ പ​ദ്ധ​തി​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ബി​ജെ​പി മു​ന്നോ​ട്ട് വ​ച്ചി​രു​ന്നു.

എ​ങ്കി​ൽ മു​ക്കോ​ല ജം​ഗ്ഷ​ൻ, മു​ക്കോ​ല ച​ന്ത, ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് സ്കൂ​ളു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കി ലോ​റി​ക​ൾ​ക്കു പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​യ്ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു പോ​കാ​മാ​യി​രു​ന്നു.

മു​ല്ലൂ​രി​ൽ ക​ർ​ക്കി​ട​ക ബ​ലി​യ​ർ​പ്പി​ക്കു​ന്ന ക​ട​വി​ലേ​യ്ക്കു​ള്ള റോ​ഡും, തോ​ട്ടം ഭാ​ഗ​ത്തെ ജ​ന​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന റോ​ഡും കെ​ട്ടി​യ​ട​ച്ചു ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​ത​ത്തി​ലേ​യ്ക്കു ജ​ന​ങ്ങ​ളെ ത​ള്ളി​വി​ടു​ക​യാ​ണെ ന്നും ​പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

പ്ര​ദേ​ശ വാ​സി​ക​ൾ​ക്കു തൊ​ഴി​ലും, ഗ​താ​ഗ​ത സൗ​ക​ര്യ​വും എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​ക്കും (വി​സി​ൽ) സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​മെ​തി​ര തു​ട​ർ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബി​ജെ​പി മു​ല്ലൂ​ർ ഏ​രി​യാ മ്മി​റ്റി മു​ന്നോ​ട്ട് പോ​കു​മെ​ന്നും വെ​ള്ളി​യാ​ഴ്ച ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മു​ക്കോ​ല ജി. ​പ്ര​ഭാ​ക​ര​ൻ, അ​ജ​യ് പി. ​മു​ല്ലൂ​ർ, മോ​ഹ​ന​ൻ, ജ്യോ​തി അ​ഭി​ലാ​ഷ്, വി​വേ​കാ​ന​ന്ദ​ൻ നെ​ട്ട​ത്താ​ന്നി, രാ​ജേ​ന്ദ്ര​ൻ പ​ന​വി​ള, അ​ജ​യ​ൻ മു​ക്കോ​ല ഇ​ഷ്ട​ൻ മു​ല്ലൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.