ഫൊ​റോ​ന കൗ​ണ്‍​സി​ല്‍ യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Monday, July 8, 2024 6:34 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലൂ​ര്‍​ദ് ഫൊ​റോ​ന കൗ​ണ്‍​സി​ല്‍ യോ​ഗം പി​എം​ജി ലൂ​ര്‍​ദ് പ​ള്ളി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

ലൂ​ര്‍​ദ് ഫൊ​റോ​ന വി​കാ​രി ഫാ.​ ജോ​സ​ഫ് കൈ​ത​പ്പ​റ​മ്പി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. രൂ​പ​ത​യും ഇ​ട​വ​ക​യും ത​മ്മി​ലു​ള്ള ക​ണ്ണി​യാ​ണ് ഫൊ​റോ​ന കൗ​ണ്‍​സി​ല്‍ യോ​ഗ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഫൊ​റോ​ന​യി​ല്‍ എ​ല്ലാ വി​ഭാ​ഗം വി​ശ്വാ​സി​ക​ളു​ടെ​യും പ്രാ​തിനി​ധ്യം ഉ​ള്ള സ​മി​തി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫാ. ​ജോ​ര്‍​ജ് മാ​ന്തു​രു​ത്തി​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഫൊ​റോ​ന കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​ കെ.​ഒ. ജോ​സ​ഫ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.