പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ വീട്ടിൽ മോഷണം
Monday, July 8, 2024 6:34 AM IST
വി​ഴി​ഞ്ഞം: വെ​ൺ​പാ​ല​വ​ട്ട​ത്ത് മേ​ൽ​പ്പ​ല​ത്തി​ൽനി​ന്നു സ്കൂ​ട്ട​ർ സ​ർവീസ് റോ​ഡി​ലേ​ക്കു പ​തി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു പാ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി പ​രാ​തി.

കോ​വ​ളം പാ​റവി​ള സ്വ​ദേ​ശി സി​നി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ട​ര പ​വ​നോ​ളം വ​രു​ന്ന വ​ള, ക​മ്മ​ൽ, മോ​തി​രം എ​ന്നി​വ​യും പ്ര​മാ​ണ​ങ്ങ​ളും ക​ള​വ് പോ​യി. ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​നു ന​ട​ന്ന മോ​ഷ​ണ​ത്തി​ന്‍റെ പ​രാ​തി ഇ​ന്ന​ലെ​യാ​ണ് ബ​ന്ധു​ക്ക​ൾ കോ​വ​ളം പോ​ലീ​സി​ൽ ന​ൽ​കി​യ​ത്.

മൂ​ന്നിനു രാ​വി​ലെ വീ​ടി​ന്‍റെ പു​റ​കുവ​ശ​ത്തെ വാ​തി​ൽ തു​റ​ന്നു കി​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടെ​ങ്കി​ലും ആ​ശു​പ​ത്രി തി​ര​ക്ക് കാ​ര​ണം ഒ​ന്നും പ​രിശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ മൊ​ഴി ന​ൽ​കി. പ​രി​ക്കേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സി​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.


സം​ഭ​വ​ത്തി​നും ​ഒ​രു മാ​സം മു​ൻ​പ് വി​ദേ​ശ​ത്ത് പോ​യ സി​നി​യു​ടെ ഭ​ർ​ത്താ​വും അ​പ​ക​ടമ​റി​ഞ്ഞ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. കോ​വ​ളം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സാ​മ്പ​ത്തിക​മാ​യി ഏ​റെ പി​ന്നി​ലാ​ണു കു​ടും​ബം.