വെ​ള്ളൈ​ക്ക​ട​വി​ല്‍ മ​ര​ത്തി​ലേ​ക്കു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്
Monday, July 8, 2024 6:34 AM IST
പേ​രൂ​ര്‍​ക്ക​ട: വെ​ള്ളൈ​ക്ക​ട​വി​ല്‍ റോ​ഡു​വ​ക്കി​ലെ മ​ര​ത്തി​ലേ​ക്ക് വാ​ഹ​ന​മി​ടി​ച്ചു​ക​യ​റി ഡ്രൈ​ വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കൂ​റ്റ​ന്‍ മ​ഹാ​ഗ​ണി മ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​തു​വ​ഴി വ​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി മ​ര​ത്തി​ലി​ടി​ച്ചു​ക​യ​റി​യാ​ണ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. പോ​ലീ​സെ​ത്തു​ന്ന​തി​നു മു​ന്‍​പ് ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യി.

വെ​ള്ളൈ​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലാ​യിരുന്നു മ​രം നിന്നി രുന്നത്. ഇ​ത് റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്. മ​രം വാ​ഹ​ന​ം ഓ​ടി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.


മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നു പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. സ്‌​കൂ​ള്‍, കോ​ള​ജ് ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

അ​പ​രി​ചി​ത​രാ​യ ഡ്രൈ​വ​ര്‍​മാ​ര്‍ ഇ​തു​വ​ഴി വാ​ഹ​ന​വു​മാ​യെ​ത്തു​മ്പോ​ള്‍ അ​പ​ക​ടസാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മ​രം മു​റി​ച്ചു​നീ​ക്കി തടസം മാറ്റിയില്ലെങ്കിൽ പ്രഭോക്ഷത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.