വൃക്ഷത്തൈ നട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപി: ഇ​ന്ത്യ​ന്‍ ഓ​യി​ലി​ന്‍റെ സ്വ​ച്ഛ​ത പ​ഖ്വാ​ദ കാ​മ്പ​യിനു തുടക്കമായി
Monday, July 8, 2024 6:34 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന സ്വ​ച്ഛ​ത പ​ഖ്വാ​ദ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. തി​രു​വ​ന​ന്ത​പു​രം ടെ​ന്നീ​സ് ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര പെ​ട്രോ​ളി​യം, പ്ര​കൃ​തി വാ​ത​ക സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

കേ​ര​ള എ​ണ്ണ ക​മ്പ​നി​ക​ളു​ടെ സ്റ്റേ​റ്റ് കോ-ഓ​ര്‍​ഡി​നേ​റ്റ​റും ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ സം​സ്ഥാ​ന മേ​ധാ​വി​യു​മാ​യ ഗീ​തി​ക വ​ര്‍​മ​യും ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പ്ര​കാ​ശ് ഏ​ബ്ര​ഹാ​മും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ ടെ​ന്നീ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു ബി.​സോ​മ​ന്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എം​ഡിഎ​സ്. കു​മാ​ര​സ്വാ​മി ന​ന്ദി​യും പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ടെ​ന്നീ​സ് ക്ല​ബ്ബ് അം​ഗ​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി സ്വ​ച്ഛ​താ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഹ​രി​ത പ​രി​സ്ഥി​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി വ​ന​വ​ല്‍​ക്ക​ര​ണ​ത്തി​ലും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​യി​ലും സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ട് സു​രേ​ഷ് ഗോ​പി എ​ല്ലാ പ​ങ്കാ​ളി​ക​ള്‍​ക്കും വൃ​ക്ഷ​ത്തൈ​ക​ള്‍ സ​മ്മാ​നി​ച്ചു.


പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഓ​യി​ലി​ന്‍റെ പ്ര​തി​ബ​ദ്ധ​ത ചൂണ്ടിക്കാട്ടി ഗീ​തി​ക വ​ര്‍​മ സു​രേ​ഷ് ഗോ​പി​ക്ക് വൃ​ക്ഷ​ത്തൈ കൈ​മാ​റി. വൃ​ക്ഷ​ത്തൈ സു​രേ​ഷ് ഗോ​പി ടെ​ന്നീ​സ് ക്ല​ബ് വ​ള​പ്പി​ല്‍ ന​ട്ടു. പ​ങ്കെ​ടു​ത്ത എ​ല്ലാ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​ന്ത്രി ശു​ചി​ത്വ കി​റ്റു​ക​ള്‍ സമ്മാനിച്ചു.