നെടുമങ്ങാട്: ഹോട്ടൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. സൂര്യ ഹോട്ടലിലെ വെയിറ്ററായ കോട്ടയം മുണ്ടക്കയം മുറിക്കല്ലുമ്പുറം ചെമ്മരപ്പള്ളിൽ വീട്ടിൽ ജേക്കബ്(49)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെ പത്തോടെ മരണം സംഭവിച്ചു. പന്ത്രണ്ട് വർഷമായി നെടുമങ്ങാട് സൂര്യ ഹോട്ടലിലെ ജീവനക്കാരനാണ്. പിതാവ് പരേതനായ ദേവസ്യ, മാതാവ് മേരി ദേവസ്യ.