കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2019 ജനുവരി ഏഴു മുതലാരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015 & 2010 സ്കീം) പരീക്ഷയ്ക്ക് ഈമാസം 18 വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
2019 ജനുവരി ഏഴു മുതലാരംഭിക്കുന്ന ഒന്നാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്കു ഈമാസം പത്തു മുതൽ 17 വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
2019 ജനുവരി 22 മുതൽ ആരംഭിക്കുന്ന ഫൈനൽ ബിഡിഎസ് പാർട്ട് 2 ഡിഗ്രി റെഗുലർ പരീക്ഷയ്ക്ക് ഈമാസം 22 മുതൽ ജനുവരി മൂന്നുവരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തിയതി
2018 ഡിസംബർ 31 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2019 ജനുവരി മൂന്നു മുതൽ ആരംഭിക്കുന്ന അവസാന വർഷ ബിഡിഎസ് പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2019 ജനുവരി നാലു മുതലാരംഭിക്കുന്ന ഒന്നാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ് ഫലം
2018 ജൂലൈയിൽ പരീക്ഷ നടത്തി കേരള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫലപ്രസിദ്ധീകരണം നടത്തിയ ഒന്നാംവർഷ ബിഡിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.