മൂന്നാംവർഷ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജൂണിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാംവർഷ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
2018 സെപ്റ്റംബറിൽ നടത്തിയ എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ് ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി നവംബർ 21നകം അപേക്ഷിക്കണം.
2018 ഒക്ടോബറിൽ നടത്തിയ രണ്ടാംവർഷ എംഎഎസ് എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 21നകം അപേക്ഷിക്കണം.
പ്രാക്ടിക്കൽ പരീക്ഷാതീയതി
ഈമാസം 22 മുതൽ ആരംഭിക്കുന്ന മെഡിക്കൽ പിജി ഡിപ്ലോമ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷാ തിയതി
ഡിസംബർ 11 മുതൽ ആരംഭിക്കുന്ന അഞ്ചാംവർഷ ഫാം ഡി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷാ ടൈം ടേബിൾ
2018 ഡിസംബർ പത്തു മുതലാരംഭിക്കുന്ന രണ്ടാംവർഷ ഫാം ഡി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആരോഗ്യ സർവകലാശാലാ സെനറ്റ് യോഗം നാളെ
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ നാലാമത് സെനറ്റ് യോഗം നാളെ രാവിലെ 10.30 നു സർവകലാശാലാ സെനറ്റ് ഹാളിൽ ചേരുമെന്ന് അധികൃതർ അറിയിച്ചു.