ഒാഗസ്റ്റ് നാലിന് ആരംഭിക്കുന്ന രണ്ടാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇൗ മാസം 13 മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 23 വരേയും സൂപ്പർഫൈനോടുകൂടി 26 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഒാഗസ്റ്റ് 11ന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2012 & 2010 സ്കീം) പരീക്ഷയ്ക്ക് 15 മുതൽ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 29 വരേയും സൂപ്പർ ഫൈനോടുകൂടി 30 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
തിയറി പരീക്ഷ
22ന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി (2016 & 2012 സ്കീം), 29ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി (2016 & 2012 സ്കീം), 30ന് ആരംഭിക്കുന്ന ഒന്നാംവർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി സപ്ലിമെന്ററി, 30ന് ആരംഭിക്കുന്ന നാലാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 & 2019 സ്കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.