പരീക്ഷകൾ പുനഃക്രമീകരിച്ചു
ആരോഗ്യശാസ്ത്ര സർവകലാശാല ഇന്നുമുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ ഈമാസം 14 മുതൽ നടത്തും. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
14ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് രണ്ട് റെഗുലർ & സപ്ലിമെന്ററി തിയറി, ഫൈനൽ ബിഡിഎസ് പാർട്ട് രണ്ട് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
ജൂലൈ 12ന് ആരംഭിക്കുന്ന എംഡിഎസ് പാർട്ട് ഒന്ന് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2018 സ്കീം), എംഡിഎസ് പാർട്ട് രണ്ട് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2018 & 2016 സ്കീം) പരീക്ഷകൾക്ക് 11 മുതൽ 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
റീ ടോട്ടലിംഗ് ഫലം
മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ, രണ്ടാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ റീ ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.