University News
കാമ്പസ് പ്ലേസ്മെന്‍റ്: കുസാറ്റിനു മികച്ച നേട്ടം
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ അ​​വ​​സാ​​ന വ​​ര്‍ഷ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ ഈ ​​വ​​ര്‍ഷ​​വും കാ​​ന്പ​​സ് പ്ലേ​​സ്മെ​​ന്‍റി​​ൽ മി​​ക​​ച്ച നേ​​ട്ടം കൈ​​വ​​രി​​ച്ചു. 201819ൽ ​​കോ​​ഴ്സ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ 570 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ ക​​ന്പ​​നി​​ക​​ളി​​ൽ തൊ​​ഴി​​ൽ വാ​​ഗ്ദാ​​നം ല​​ഭി​​ച്ച​​ത്. ഒ​​എ​​ൻ​​ജി​​സി ആ​​ണ് ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ്ര​​തി​​ഫ​​ലം വാ​​ഗ്ദാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്, പ്ര​​തി​​വ​​ർ​​ഷം 18 ല​​ക്ഷം രൂ​​പ. ബി​​ടെ​​ക് പൂ​​ർ​​ത്തീ​​ക​​രി​​ച്ച അ​​ഞ്ചു വി​​ദ്യാ​​ർ​​ഥി​​ക​​ളും എം​​ടെ​​ക് പൂ​​ർ​​ത്ത‌ീ​​ക​​രി​​ച്ച ര​​ണ്ടു പേ​​രും ഉ​​ൾ​​പ്പെ​​ടെ ഏ​​ഴു പേ​​രെ​​യാ​​ണ് 18 ല​​ക്ഷം രൂ​​പ പ്ര​​തി​​ഫ​​ലം ഉ​​റ​​പ്പി​​ച്ച് ഒ​​എ​​ൻ​​ജി​​സി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 200 പേ​​ർ​​ക്ക് കൂ​​ടു​​ത​​ൽ അ​​വ​​സ​​രം ല​​ഭി​​ച്ചു.105 ക​​ന്പ​​നി​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ വി​​ദ്യാ​​ർ​​ഥി​​ക​​ളെ തെ​​ര​​ഞ്ഞ​​ടു​​ക്കാ​​നെ​​ത്തി​​യ​​ത്. ഐ​​ടി ക​​ന്പ​​നി​​ക​​ൾ വാ​​ഗ്ദാ​​നം ചെ​​യ്ത ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ്ര​​തി​​ഫ​​ലം പ്ര​​തി​​വ​​ർ​​ഷം 16 ല​​ക്ഷം രൂ​​പ​​യാ​​ണ്. ആ​​റു വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് ഈ ​​ഉ​​യ​​ർ​​ന്ന വാ​​ഗ്ദാ​​നം ല​​ഭി​​ച്ച​​ത്.

സെ​​ന്‍ട്ര​​ല്‍ പ്ലേ​​സ്‌​​മെ​​ന്‍റ് ഓ​​ഫീ​​സ് മു​​ഖേ​​ന​​യു​​ള്ള കാ​​മ്പ​​സ് പ്ലേ​​സ്‌​​മെ​​ന്‍റു​​ക​​ള്‍ 2018ലാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ മു​​ത​​ല്‍ റി​​ക്രൂ​​ട്ട്മെ​​ന്‍റ് പ്ര​​ക്രി​​യ വ​​രെ കു​​സാ​​റ്റി​​ല്‍ വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത സോ​​ഫ്റ്റ്‌​​വെ​​യ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. റി​​ക്രൂ​​ട്ടിം​​ഗ് ത​​ട​​സ​​മി​​ല്ലാ​​തെ പൂ​​ര്‍ത്തി​​യാ​​ക്കാ​​ന്‍ ക​​ന്പ​​നി​​ക​​ൾ​​ക്ക് എ​​ല്ലാ സൗ​​ക​​ര്യ​​വും പ്ലേ​​സ്‌​​മെ​​ന്‍റ് ഓ​​ഫീ​​സാ​​ണ് ന​​ല്കി​​വ​​രു​​ന്ന​​ത്.

ടി​​സി​​എ​​സ്, ഇ​​ന്‍ഫോ​​സി​​സ്, ഐ​​ബി​​എം, സി​​സ്‌​​കോ, ആ​​മ​​സോ​​ണ്‍, വെ​​രി​​സോ​​ണ്‍, എ​​ല്‍ ആ​​ൻ‌​​ഡ് ടി, ​​ഗോ​​ദ്‌​​റേ​​ജ്, സി​​യ​​റ്റ്, വേ​​ദാ​​ന്ത, ഒ​​എ​​ന്‍ജി​​സി, റി​​ല​​യ​​ന്‍സ്, ഇ​​ന്ദ്ര​​പ്ര​​സ്ഥ ഗ്യാ​​സ് എ​​ന്നീ ക​​ന്പ​​നി​​ക​​ളാ​​ണ് കു​​സാ​​റ്റ് കാ​​മ്പ​​സ് സ​​ന്ദ​​ര്‍ശി​​ച്ച് വി​​ദ്യാ​​ര്‍ഥി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. പ്രീ ​​ഫൈ​​ന​​ല്‍ വി​​ദ്യാ​​ർ​​ഥി​​ക​​ള്‍ക്കു​​ള്ള ഇ​​ന്‍റേ​​ൺ​​ഷി​​പ് ഓ​​ഫ​​റു​​ക​​ളു​​ടെ എ​​ണ്ണ​​വും ഈ ​​വ​​ര്‍ഷം വ​​ര്‍ധി​​ച്ചു. മു​​ൻ​​നി​​ര ക​​ന്പ​​നി​​ക​​ൾ പ്ലേ​​സ്‌​​മെ​​ന്‍റ് സെ​​ല്ലി​​ലൂ​​ടെ​​യാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ള്‍ക്ക് ഇ​​ന്‍റേ​​ൺ​​ഷി​​പ്പും പ്രോ​​ജ​​ക്ടു​​ക​​ളും വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്.
More News