കുസാറ്റിലെ ഏഴു ബിടെക് പ്രോഗ്രാമുകള്‍ക്ക് എൻബിഎ അംഗീകാരം
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിലെ സ്കൂള്‍ ഓഫ് എൻജിനിയറിംഗിന്റെ (എസ്ഒഇ) ഏഴു ബിടെക് പ്രോഗ്രാമുകള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന് (എൻബിഎ) അംഗീകാരം ലഭിച്ചു. ടയര്‍1 വിഭാഗത്തിനു കീഴില്‍ 2025 ജൂണ്‍ 30 വരെയാണ് അംഗീകാരം. അംഗീകൃത പ്രോഗ്രാമുകളിലെ എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്ക് ഉപരിപഠനത്തിനും അന്തര്‍ദേശീയ തലത്തിലുള്ള ജോലികള്‍ക്കും ഈ അംഗീകാരം സഹായകമാകും.