ഒന്നാം വർഷ എംഎഡ് പ്രവേശനം -2024
ജനറൽ/കമ്മ്യൂണിറ്റി ക്വാട്ട/എസ്സി/എസ്ടി/ ഭിന്നശേഷിവിഭാഗക്കാർ /മറ്റ് സംവരണ വിഭാഗങ്ങൾക്ക് രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സിലേയ്ക്ക് രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് 16ന് കേരളസർവകലാശാല സെനറ്റ്ഹാൾ നടത്തും.
വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ട്,യോഗ്യത തെളിയിക്കുന്ന മാർക്ക്ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് മറ്റുയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രം നൽകി പ്രതിനിധിയെ അയക്കാവുന്നതാണ്.
ഒന്നാംഘട്ട സ്പോട്ടിൽ പരിവർത്തനം ചെയ്യാത്ത സംവരണസീറ്റുകൾ . പ്രസ്തുത സംവരണ
വിഭാഗത്തിൽ വിദ്യാർഥികൾ ഇല്ലാത്ത പക്ഷം പ്രോസ്പെക്ട്സിൽ പറഞ്ഞിരിക്കുന്നത് പ്രകാരം മറ്റു വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതാണ്. നിലവിൽ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക്ലിസ്റ്റിലെ വിദ്യാർഥികളെ പരിഗണിച്ചതിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കും.
പ്രാക്ടിക്കൽ പുന:ക്രമീകരിച്ചു
കേരളസർവകലാശാല 13ന് വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷകൾ 18 ലേക്ക് പുന:ക്രമീകരിച്ചു.
2024 നവംബർ 14, 15 തീയതികളിൽ കുറ്റിച്ചൽ ലൂർദ് മാതാ ഇൻസ്റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബിവോക്ക് ഫുഡ് പ്രോസസിംഗ് (359) ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22, 25 തീയതികളിലേക്ക് പുന:ക്രമീകരിച്ചിരിക്കുന്നു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംടിടിഎം (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന അടയ്ക്കേണ്ടതാണ്. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂണ്‍ മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ
(വിദൂരവിദ്യാഭ്യാസംസപ്ലിമെന്ററി2020 അഡ്മിഷൻ &മേഴ്സി ചാൻസ് 2018 അഡ്മിഷൻ)
ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ
2024 ജൂണ്‍ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം സപ്ലിമെന്ററി 2020, 2019 അഡ്മിഷൻ &മേഴ്സി ചാൻസ് 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 15 മൂതൽ 22 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽസെക്ഷനിൽ ഹാജരാകണം.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്
അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് പതിനാലാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/തത്തുല്യം. ഫീസ് : 6000/ രൂപ. കാലാവധി : 6 മാസം. അപേക്ഷാഫാം തിരുവനന്തപുരം, കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം 20 ബുധനാഴ്ച വൈകുന്നേരം അഞ്ചിന് മുന്‍പ് വകുപ്പിൽ എത്തിക്കുക. വിശദവിവരങ്ങൾക്കായി 0471 2308846/9562722485 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.