രജനികാന്തിനെ നായകനാക്കി ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടൈയ്യൻ സിനിമയുടെ പ്രിവ്യു വീഡിയോ റിലീസ് ചെയ്തു. രജനിക്കൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാര്യർ, കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
മലയാളി നടൻ സാബുമോൻ ആണ് സിനിമയിലെ മറ്റൊരു സർപ്രൈസ് കാസ്റ്റിംഗ്. പ്രിവ്യു വീഡിയോയിൽ സാബുമോന്റെ കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നെഗറ്റിവ് റോളിലാകും അദ്ദേഹം എത്തുക.
ജയ് ഭീം എന്ന ചിത്രത്തിനു ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.ആർ. കതിര് ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്ഷൻ അൻപറിവ്. എഡിറ്റിംഗ് ഫിലോമിൻ രാജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.