ര​ണ്ട് മാ​സ​ത്തെ ക​ഠി​നാ​ധ്വാ​ന​മാ​ണ് ഒ​ന്നു​മ​ല്ലാ​താ​യി​പ്പോ​യ​ത്: സീ​ൻ ലീ​ക്കാ​യ​തി​ൽ ലോ​കേ​ഷ് ക​ന​ക​രാ​ജ്
Thursday, September 19, 2024 1:12 PM IST
ര​ജ​നി​കാ​ന്ത് ചി​ത്രം കൂ​ലി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ൻ വീ​ഡി​യോ ലീ​ക്കാ​യ​തി​ൽ നി​രാ​ശ പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ്. ഒ​രു ലീ​ക്ക്ഡ് വീ​ഡി​യോ കാ​ര​ണം പ​ല​രു​ടെ​യും ര​ണ്ട് മാ​സ​ത്തെ അ​ധ്വാ​നം പാ​ഴാ​യി എ​ന്നും സി​നി​മ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള അ​നു​ഭ​വ​ത്തെ ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നെ​ന്നും ലോ​കേ​ഷ് എ​ക്സി​ൽ കു​റി​ച്ചു.

നി​ര​വ​ധി പേ​രു​ടെ ര​ണ്ട് മാ​സ​ത്തെ ക​ഠി​നാ​ധ്വാ​ന​മാ​ണ് ഒ​രു വീ​ഡി​യോ കൊ​ണ്ട് ഒ​ന്നു​മ​ല്ലാ​താ​യി തീ​ര്‍​ന്ന​ത്. സി​നി​മ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള അ​നു​ഭ​വ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട​രു​തെ​ന്ന് എ​ല്ലാ​വ​രോ​ടും ഞാ​ന്‍ താ​ഴ്മ​യാ​യി അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. ലോ​കേ​ഷ് കു​റി​ച്ചു.



നാ​ഗാ​ർ​ജു​ന​യു​ടെ ഭാ​ഗ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ലീ​ക്ക് ആ​യ​ത്. സൈ​മ​ൺ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് കൂ​ലി​യി​ൽ നാ​ഗാ​ർ​ജു​ന അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​ഗാ​ർ​ജു​ന​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക്യാ​ര​ക്റ്റ​ർ പോ​സ്റ്റ​ർ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ മു​ൻ​പ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

ആ​ക്‌‌​ഷ​ൻ ഡ്രാ​മ വി​ഭാ​ഗ​ത്തി​ലൊ​രു​ങ്ങു​ന്ന ഒ​രു പി​രി​യ​ഡ് ഗ്യാം​ഗ്സ്റ്റ​ർ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് കൂ​ലി. ഇ​ന്ത്യ​യി​ലേ​ക്ക് സിം​ഗ​പ്പൂ​ർ, ദു​ബാ​യ്, യു​എ​സ്എ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്വ​ർ​ണ്ണ​ക്ക​ള്ള​ക്ക​ട​ത്ത് ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​മാ​കു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മ​ല​യാ​ളി​യാ​യ ഗി​രീ​ഷ് ഗം​ഗാ​ധ​ര​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. സം​ഗീ​തം അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ. സൗ​ബി​ൻ ഷാ​ഹി​റും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.