മലയാളത്തിന്റെ അമ്മമുഖം കവിയൂർ പൊന്നമ്മയെ ഓർത്തെടുത്ത് നടി നവ്യ നായർ. പൊന്നൂസേ എന്നുവിളിച്ചുകൊണ്ട് മാപ്പ് ചോദിച്ചാണ് നവ്യയുടെ കുറിപ്പ് ആരംഭിക്കുന്നത്. അവസാനസമയത്ത് ഒന്നുവന്നു കാണാൻ സാധിച്ചില്ലെന്നും എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും നവ്യ സ്വയം പറയുന്നു. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ എന്നും നവ്യ പറയുന്നു.
വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ...അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്.. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല.. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ലാ...
എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ..എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും..എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ..സ്നേഹം മാത്രം തന്ന പൊന്നുസേ..
കുറ്റബോധം ഏറെ ഉണ്ട്.. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ!. നവ്യ ഫേസ്ബുക്കിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.