മ​ല​യാ​ള സി​നി​മ​യു​ടെ തി​ള​ക്ക​മേ​റി​യ ഒ​രു അ​ധ്യാ​യ​ത്തി​ന് തി​ര​ശീ​ല വീ​ണു; അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി
Saturday, September 21, 2024 9:01 AM IST
ന​ടി ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മ​ല​യാ​ള സി​നി​മ​യു​ടെ​യും നാ​ട​ക​ലോ​ക​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ല്‍ ത​ന്‍റേ​താ​യ സ്ഥാ​നം ഉ​റ​പ്പി​ച്ച ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ നി​ര്യാ​ണ​ത്തോ​ടെ തി​ള​ക്ക​മു​ള്ള ഒ​രു അ​ധ്യാ​യ​ത്തി​നാ​ണ് തി​ര​ശീ​ല വീ​ണി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഫെ​യ്‌​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പ​ങ്കു​വ​ച്ച കു​റി​പ്പ്

മാ​തൃ​ഭാ​വ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം​നേ​ടി​യ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ആ ​സു​ദീ​ര്‍​ഘ​മാ​യ ക​ലാ​ജീ​വി​തം സി​നി​മ​യി​ല്‍ മാ​ത്രം ഒ​തു​ങ്ങി​യി​രു​ന്നി​ല്ല. നാ​ട​ക​ത്തി​ലും ടെ​ലി​വി​ഷ​നി​ലു​മെ​ല്ലാം ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ള്‍ അ​വ​ര്‍ അ​ര്‍​പ്പി​ച്ചു.

ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ ക​ലാ​ജീ​വി​തം ത​ളി​രി​ട്ട​തും വ​ള​ര്‍​ന്ന​തും കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​മ​ന സാം​സ്‌​കാ​രി​ക മു​ന്നേ​റ്റ​ത്തി​ല്‍ നി​ര്‍​ണ്ണാ​യ​ക പ​ങ്കു വ​ഹി​ച്ച കെ​പി​എ​സി-​യി​ലാ​ണ്. തു​ട​ര്‍​ന്ന് മ​റ്റു പ​ല പ്ര​ധാ​ന നാ​ട​ക​സ​മി​തി​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ച അ​വ​ര്‍ മൂ​ല​ധ​നം, പു​തി​യ ആ​കാ​ശം പു​തി​യ ഭൂ​മി തു​ട​ങ്ങി​യ അ​ക്കാ​ല​ത്തെ ജ​ന​പ്രി​യ നാ​ട​ക​ങ്ങ​ളി​ല്‍ അ​വി​സ്മ​ര​ണീ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് അ​വ​ര്‍ വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ മ​ല​യാ​ള സി​നി​മ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി. പ്ര​ഗ​ത്ഭ​രാ​യ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളി​ല്‍ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​വ​ര്‍ തി​ള​ങ്ങി. ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച അ​മ്മ​വേ​ഷ​ങ്ങ​ള്‍ മ​ല​യാ​ളി​ക​ളി​ല്‍ അ​വ​രോ​ടു​ള്ള ആ​ത്മ​ബ​ന്ധം സു​ദൃ​ഢ​മാ​ക്കി. നാ​ലു ത​വ​ണ​യാ​ണ് മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യ്ക്ക് ല​ഭി​ച്ച​ത്. അ​വ​രു​ടെ അ​ഭി​ന​യ മി​ക​വി​ന് അ​ടി​വ​ര​യി​ടു​ന്ന നേ​ട്ട​മാ​ണി​ത്.

മ​ല​യാ​ള സി​നി​മ​യു​ടെ​യും നാ​ട​ക​ലോ​ക​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ല്‍ ത​ന്‍റേ​താ​യ സ്ഥാ​നം ഉ​റ​പ്പി​ച്ച ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ നി​ര്യാ​ണ​ത്തോ​ടെ തി​ള​ക്ക​മു​ള്ള ഒ​രു അ​ധ്യാ​യ​ത്തി​നാ​ണ് തി​ര​ശീ​ല വീ​ണി​രി​ക്കു​ന്ന​ത്.

ത​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​വ​ര്‍ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ മാ​യാ​തെ നി​ല്‍​ക്കും. ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ദു:​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.