പൃ​ഥ്വി​രാ​ജും കാ​വ്യ​യും ആ​റു​ദി​വ​സം അ​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് പ​വ​ർ​ഗ്രൂ​പ്പ് കാ​ര​ണം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത്; പ്രി​യാ​ന​ന്ദ​ൻ
Tuesday, September 3, 2024 1:02 PM IST
മ​ല​യാ​ള സി​നി​മ​യി​ൽ പ​വ​ർ ഗ്രൂ​പ്പ് ഉ​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ. 2004ൽ ​പൃ​ഥ്വി​രാ​ജി​നെ വെ​ച്ചു​ള്ള ത​ന്‍റെ സി​നി​മ ഇ​ത്ത​ര​ത്തി​ലു​ള്ള പ​വ​ർ ഗ്രൂ​പ്പാ​ണ് ഇ​ല്ലാ​താ​ക്കി​യെ​ന്നും ആ​റു ദി​വ​സം ഷൂ​ട്ട് ചെ​യ്ത ചി​ത്ര​മാ​ണ് ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും പ്രി​യാ​ന​ന്ദ​ൻ ആ​രോ​പി​ച്ചു.

ഒ​രു പ​വ​ര്‍ ഗ്രൂ​പ്പ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ 2004 ല്‍ ​ഞാ​ന്‍ ആ​റ് ദി​വ​സം ഷൂ​ട്ട് ചെ​യ്ത ഒ​രു സി​നി​മ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു. എം​ടി​യു​ടെ ഒ​രു ക​ഥ​യി​ല്‍ ക​വി പി.​പി. രാ​മ​ച​ന്ദ്ര​ന്‍, വി.​കെ. ശ്രീ​രാ​മ​ന്‍, എ​ഡി​റ്റ​ര്‍ വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് തി​ര​ക്ക​ഥ​യെ​ഴു​തി​യ അ​ത് മ​ന്ദാ​ര​പ്പൂ​വ​ല്ല എ​ന്ന സി​നി​മ​യാ​യി​രു​ന്നു അ​ത്.

പൃ​ഥ്വി​രാ​ജും കാ​വ്യ​യു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ആ​റ് ദി​വ​സം ഷൂ​ട്ട് ചെ​യ്ത ചി​ത്രം പി​ന്നീ​ട് മു​ട​ങ്ങി. അ​ത് വി​ന​യ​ന്‍റെ പ​ട​ത്തി​ല്‍ അ​ന്ന് പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ച്ച​തു​കൊ​ണ്ട് മാ​ത്ര​മാ​ണ്. ഇ​ല്ലാ​താ​യി​പ്പോ​യ​ത് എ​ന്‍റെ ഒ​രു ജീ​വി​ത​മ​ല്ലേ? ഞാ​ന്‍ നെ​യ്ത്തു​കാ​ര​ന് ശേ​ഷം ചെ​യ്യേ​ണ്ട സി​നി​മ​യാ​യി​രു​ന്നു.

പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ന​ട​ന്മാ​രും ഉ​ണ്ടാ​വി​ല്ല എ​ന്നാ​ണ് ന​മു​ക്ക് കി​ട്ടി​യ അ​റി​യി​പ്പ്. ഷ​ഹ​ബാ​സ് അ​മ​ന്‍ ഏ​റ്റ​വു​മാ​ദ്യം മ്യൂ​സി​ക് ചെ​യ്യു​ന്ന​ത് ആ ​പ​ട​ത്തി​ലാ​ണ്. ഈ ​പു​ഴ​യും സ​ന്ധ്യ​ക​ളും തു​ട​ങ്ങി​യ പാ​ട്ടു​ക​ളൊ​ക്കെ ആ ​പ​ട​ത്തി​ന് വേ​ണ്ടി റെ​ക്കോ​ര്‍​ഡ് ചെ​യ്ത പാ​ട്ടു​ക​ളാ​ണ്. ആ ​സി​നി​മ പി​ന്നീ​ട് എ​നി​ക്ക് തു​ട​രാ​ന്‍ സാ​ധി​ച്ചി​ല്ല.
പ്രി​യ​ന​ന്ദ​ന​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.