ഓ​ണ​ത്തി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി മ​ല‌‌​യാ​ളി​ക​ൾ; ഓ​ർ​മ​ക​ളു​ണ​ർ​ത്തി സാ​രം​ഗീ​ര​വം ആ​ൽ​ബം
Friday, September 13, 2024 3:36 PM IST
മ​ല​യാ​ള മ​ന​സി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ൽ മ​ധു​രാ​നു​ഭൂ​തി​യു​ടെ നി​ലാ​വ് പ​ര​ത്തു​ന്ന പൊ​ന്നി​ൻ ചി​ങ്ങ​ത്തി​ലെ പൊ​ന്നോ​ണം മ​ന​സ് തു​റ​ന്ന് ആ​ഘോ​ഷി​ക്കാ​ൻ ഹൃ​ദ​യ പ്രൊ​ഡ​ക്ഷ​ൻ ഈ ​കൊ​ല്ല​വും അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് വീ​ഡി​യോ ആ​ൽ​ബ​മാ​ണ് സാ​രം​ഗീ​ര​വം - 2024.

എ​സി​പി​യും ക​വി​യു​മാ​യ സു​നി​ൽ ജി. ​ചെ​റു​ക​ട​വി​ന്‍റെ വ​രി​ക​ൾ​ക്ക് എ​ച്ച്.​എ​ൽ. ഹ​ണി സം​ഗീ​തം പ​ക​രു​ന്നു. മു​തി​ർ​ന്ന സം​ഗീ​ത​ജ്ഞ​ൻ ബാ​ബു ജോ​സ് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ക്കു​ന്നു. നാ​ട​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഈ​ണ​മു​ള്ള ഈ ​സം​ഗീ​ത ആ​ൽ​ബ​ത്തി​ൽ സി​ത്താ​ര കൃ​ഷ്ണ​കു​മാ​റും എ​ച്ച്. എ​ൽ. ഹ​ണി​യും ചേ​ർ​ന്ന് ഗാ​ന​മാ​ല​പി​ക്കു​ന്നു.

ശ​ര​ത്ത് രാ​ജ്, ഡോ​ക്ട​ർ ബി. ​ര​ജീ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​മ്യൂ​സി​ക് വീ​ഡി​യോ ആ​ൽ​ബ​ത്തി​ൽ തി​രു​വോ​ണ​ത്തി​ന്‍റെ എ​ല്ലാ അ​നു​ഭൂ​തി​യും സ​മ​ന്വ​യി​പ്പി​ക്കും വി​ധം തെ​യ്യ​വും തി​റ​യും ക​ഥ​ക​ളി​യും ക​ള​രി​പ്പ​യ​റ്റും തി​രു​വാ​തി​ര​യും മോ​ഹി​നി​യാ​ട്ട​വും ചെ​ണ്ട​മേ​ള​വും ഓ​ണ​വി​ല്ലും ഒ​ക്കെ​ചേ​ർ​ന്ന കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ എ​ല്ലാ​ത്ത​രം ബിം​ബ​ങ്ങ​ളെ​യും മ​നോ​ഹ​ര​മാ​യി ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്നു.

ഹൃ​ദ​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ ബി. ​രാ​ജേ​ന്ദ്ര​ൻ നി​ർ​മി​ക്കു​ന്ന ഈ ​ആ​ൽ​ബ​ത്തി​ന്‍റെ തി​ര​ക്ക​ഥ കി​ര​ൺ എ​ഴു​തു​ന്നു. പു​തു​മു​ഖ താ​ര​ങ്ങ​ളാ​യ അ​മൃ​ത എം.​എ​ൽ., രേ​വ​തി ഷി​ബു, അ​ഭി​ന​യ ബാ​ല​ഗോ​പ​ൻ, ച​ന്തു, ഭൂ​മി​ക വി. ​എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

മു​ത്ത​ശ​നാ​യി എം.​എ​സ്. ന​മ്പൂ​തി​രി, മു​ത്ത​ശി​യാ​യി ര​മാ​വ​തി എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മാ​ച്ചൂ​സ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. പി​ആ​ർ​ഒ-​എ. എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.