ല​ഹ​രി പാ​ർ​ട്ടി ആ​രോ​പ​ണം: ഗാ​യി​ക സു​ചി​ത്ര​യ്‌​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി റി​മ ക​ല്ലി​ങ്ക​ൽ
Tuesday, September 3, 2024 11:21 AM IST
ത​മി​ഴ് ഗാ​യി​ക സു​ചി​ത്ര​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി ന​ടി റി​മ ക​ല്ലി​ങ്ക​ൽ. റി​മ​യു​ടെ വ​സ​തി​യി​ൽ ല​ഹ​രി പാ​ർ​ട്ടി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണു ന​ട​പ​ടി. സു​ചി​ത്ര​യ്ക്ക് ഇ​ന്ന് വ​ക്കീ​ൽ നോ​ട്ടി​സ് അ​യ​യ​യ്ക്കും.

ന​ടി​യു​ടെ കൊ​ച്ചി​യി​ലെ വീ​ട്ടി​ൽ ല​ഹ​രി പാ​ർ​ട്ടി സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്നാ​യി​രു​ന്നു സു​ചി​ത്ര​യു​ടെ ആ​രോ​പ​ണം. റി​മ​യു​ടേ​യും ആ ​സ​മ​യ​ത്ത് കാ​മു​ക​നാ​യി​രു​ന്ന ആ​ഷി​ഖ് അ​ബു​വി​ന്‍റെ​യും വീ​ട്ടി​ലാ​യി​രു​ന്നു ല​ഹ​രി​പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്നും ഒ​രു പാ​ര്‍​ട്ടി​യി​ലും ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത ചി​ല വ​സ്തു​ക്ക​ള്‍ അ​വി​ടെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ത​ന്‍റെ അ​റി​വെ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

സു​ചി​ത്ര പ​റ​ഞ്ഞ​തി​ങ്ങ​നെ

ഒ​രു പാ​ര്‍​ട്ടി​യി​ലും ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത ചി​ല വ​സ്തു​ക്ക​ള്‍ അ​വി​ടെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ത​ന്‍റെ അ​റി​വെ​ന്നും ഇ​ത്ത​ര​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തി​യ റി​മ വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് ആ​രും ചോ​ദ്യം ചെ​യ്യു​ന്നി​ല്ലെ​ന്നും വ​നി​താ ശാ​ക്തീ​ക​ര​ണം റി​മ സ്വ​യം തീ​രു​മാ​നി​ച്ച് ആ​രം​ഭി​ച്ച​താ​ണോ​യെ​ന്നും അ​വ​ര്‍ ചോ​ദി​ക്കു​ന്നു​ണ്ട്.

ല​ഹ​രി ഉ​പ​യോ​ഗം മൂ​ല​മാ​ണ് റി​മ​യു​ടെ ക​രി​യ​ർ ത​ക​ർ​ന്ന​ത്. പാ​ർ​ട്ടി​ക​ളി​ൽ ഒ​രി​ക്ക​ലും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് അ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൊ​ച്ചി റെ​യ്ഡെ​ല്ലാം ആ​രു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വി​ച്ച​ത്?

റി​മ​യു​ടേ​യും ആ ​സ​മ​യ​ത്ത് കാ​മു​ക​നാ​യി​രു​ന്ന ആ​ഷി​ഖ് അ​ബു​വി​ന്‍റെ​യും വീ​ട്ടി​ലാ​യി​രു​ന്നു. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി സം​സാ​രി​ക്കു​ന്ന ഒ​രാ​ളാ​യി​ട്ട് നി​ങ്ങ​ൾ ഇ​ങ്ങ​നെ ചെ​യ്യു​ന്നോ എ​ന്ന ചോ​ദ്യം ആ​രും റി​മ​യോ​ട് ചോ​ദി​ക്കു​ന്നി​ല്ല. മ​ദ്യം ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത എ​ത്ര​യോ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് റി​മ അ​ത് ആ​ദ്യം ന​ൽ​കി. ഇ​വ​രു​ടെ പാ​ർ​ട്ടി​ക​ളി​ൽ എ​ത്ര​യെ​ത്ര പെ​ൺ​കു​ട്ടി​ക​ളും ചെ​റു​പ്പ​ക്കാ​രു​മാ​ണ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

റി​മ​യെ​ക്കു​റി​ച്ച് ആ ​സ​മ​യം ഇ​തൊ​ക്കെ അ​റി​ഞ്ഞ​പ്പോ​ൾ ഞാ​ൻ ഞെ​ട്ടി​പ്പോ​യി. അ​വ​രു​ടെ പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​രെ​ല്ലാം അ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് എ​ന്നോ​ട് പ​റ​യാ​റു​ണ്ട്. റി​മ​യു​ടെ വീ​ട്ടി​ലെ പാ​ർ​ട്ടി​ക​ളി​ലെ ചോ​ക്ലേ​റ്റ് തൊ​ടു​ക പോ​ലു​മി​ല്ലെ​ന്നും അ​വ​ർ പ​റ​യാ​റു​ണ്ട്.
സു​ചി​ത്ര പ​റ​ഞ്ഞു.

ഗാ​യി​ക, റേ​ഡി​യോ ജോ​ക്കി എ​ന്നീ നി​ല​ക​ളി​ല്‍ ശ്ര​ദ്ധ നേ​ടി​യ സു​ചി​ത്ര 2017-ല്‍ ​ത​മി​ഴ് സി​നി​മ​യി​ല്‍ വ​ലി​യ കോ​ളി​ള​ക്ക​മാ​ണ് സൃ​ഷ്ടി​ച്ച​ത്. സു​ചി ലീ​ക്ക്‌​സ് എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ സു​ചി​ത്ര​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് സെ​ലി​ബ്രി​റ്റി​ക​ളു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പു​റ​ത്ത് പോ​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.