അ​മ്മ​യ്ക്ക് ന​ട്ടെ​ല്ലും ത​ല​യു​മി​ല്ല; കൂ​ട്ട​രാ​ജി നി​രു​ത്ത​ര​വാ​ദി​ത്തപരം: പ​ത്മ​പ്രി​യ
Tuesday, September 3, 2024 10:22 AM IST
താ​ര​സം​ഘ​ട​നാ​യ അ​മ്മ​യി​ലെ കൂ​ട്ട​രാ​ജി നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും സം​ഘ​ട​ന​യ്ക്ക് ന​ട്ടെ​ല്ലും ത​ല​യു​മി​ല്ലെ​ന്നും ന​ടി പ​ത്മ​പ്രി​യ. രാ​ജി എ​ന്ത് ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലാ​ണെ​ന്നും സി​നി​മ​യി​ൽ ഒ​രു പ​വ​ർ​ഗ്രൂ​പ്പ് ഉ​ണ്ടെ​ന്നും ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് നാ​ല​ര വ​ർ​ഷം പു​റ​ത്ത് വി​ടാ​തി​രു​ന്ന​തി​ന് സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും പ​ത്മ​പ്രി​യ തു​റ​ന്ന​ടി​ച്ചു.

അ​മ്മ​യി​ലെ കൂ​ട്ട​രാ​ജി പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. എ​ന്ത് ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​യാ​ണ് രാ​ജി​യെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ല. ആ​രെ​ല്ലാം നി​ഷേ​ധി​ച്ചാ​ലും സി​നി​മ​യി​ൽ പ​വ​ർ ഗ്രൂ​പ്പു​ണ്ട്. വെ​റു​മൊ​രു ലൈം​ഗി​കാ​രോ​പ​ണം എ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ളെ സി​നി​മാ സം​ഘ​ട​ന​ക​ൾ കാ​ണു​ന്ന​ത്. അ​ധി​കാ​ര ശ്രേ​ണി ഉ​ള്ള​തു​കൊ​ണ്ടാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ക്കു​ന്ന​ത്. അ​ക്കാ​ര്യം ആ​രും പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​ത്മ​പ്രി​യ വി​മ​ർ​ശി​ച്ചു.

സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലെ​ന്ന സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും ഒ​ന്നു​മ​റി​യി​ല്ലെ​ങ്കി​ൽ എ​ല്ലാ​മ​റി​യാ​നു​ള്ള ശ്ര​മം ന​ട​ത്ത​ട്ടെ​യെ​ന്നും പ​ത്മ​പ്രി​യ പ​റ​ഞ്ഞു. ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ൾ പോ​യി ക​ണ്ട​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി ഹേ​മ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്.

എ​ന്നാ​ൽ എ​ന്തു​കൊ​ണ്ടാ​ണ് നാ​ല​ര വ​ർ​ഷം റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ടാ​തി​രു​ന്ന​ത് എ​ന്ന​ത് സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്ക​ണം. അ​തി​നു​ശേ​ഷം സ​ർ​ക്കാ​ർ ചെ​യ്ത​ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ്. അ​ത് പൂ​ർ​ണ പ​രി​ഹാ​ര​മ​ല്ലെ​ന്നും പ​ത്മ​പ്രി​യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.