യോങ്കേഴ്സിൽ പുതിയ സംഘടനയുടെ ഉദ്ഘാടനവും ഈസ്റ്റർ വിഷു ആഘോഷം 28 ന്
Saturday, April 21, 2018 6:32 PM IST
ന്യൂയോർക്ക്: കേരള സമാജം ഓഫ് യോങ്കേഴ്സ് എന്ന മലയാളി സംഘടനയുടെ ഉദ്ഘാടനവും ഈസ്റ്റർ വിഷു ആഘോഷങ്ങളും ഏപ്രിൽ 28 ന് (ശനി) വൈകുന്നേരം 5.30 നു നടക്കും.

യോങ്കേഴ്സിലെ മുംബൈ സ്പൈസ് ഇന്ത്യൻ റസ്റ്ററന്‍റിൽ (1727 Central Park Ave, Yonkers) നടക്കുന്ന ചടങ്ങിൽ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ ഉദ്ഘാടനം നിർവഹിക്കും. ഡീക്കൻ ഗീവർഗീസ് (അബു) കോശി ഈസ്റ്റർ സന്ദേശവും ശ്രീകുമാർ ഉണ്ണിത്താൻ വിഷു സന്ദേശവും നൽകും. ഫോമാ റീജണൽ വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ വിശിഷ്ടാതിഥിയായിരിക്കും. തുടർന്നു വിവിധ കലാപരിപാടികളും ഡിന്നറും നടക്കും.

വിവരങ്ങൾക്ക് : മോൻസി വർഗീസ് (പ്രസിഡന്‍റ്) 914 620 3298, ബാബു ജോർജ് (സെക്രട്ടറി) 914 419 4834, കുര്യൻ പള്ളിയാങ്കൽ (ട്രഷറർ) 914 779 6206, വർഗീസ് തോമസ് (വൈസ് പ്രസിഡന്‍റ്) 914 294 9995, മത്തായി എം. ജോണ്‍ (ജോയിന്‍റ് സെക്രട്ടറി) 914 309 2895, ജേക്കബ് അലക്സ് (ജോയിന്‍റ് ട്രഷറർ ആൻഡ് പിആർഒ) 914 426 8938, ബാബു ജോണ്‍ 718 710 0192, സജി ചെറിയാൻ 914 512 7060, ടിജോ തോമസ് 914 608 1449.

റിപ്പോർട്ട്: ജേക്കബ് അലക്സ്