അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ പ​കു​തി​യും ശ്വ​സി​ക്കു​ന്ന​ത് അ​ശു​ദ്ധ​വാ​യു​വെ​ന്ന് സ​ർ​വേ​ഫ​ലം
Thursday, April 19, 2018 10:35 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഗോ​ള താ​പ​ന​വും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും വ​ർ​ധി​ച്ച​തോ​ടെ അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ പ​കു​തി​യി​ല​ധി​കം പേ​രും ശ്വ​സി​ക്കു​ന്ന​ത് അ​ശു​ദ്ധ വാ​യു​വാ​ണെ​ന്ന് ഏ​പ്രി​ൽ 18 ബു​ധ​നാ​ഴ്ച അ​മേ​രി​ക്ക​ൻ ലം​ഗ്സ് അ​സോ​സി​യേ​ഷ​ൻ പു​റ​ത്ത് വി​ട്ട വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ൽ ഓ​സോ​ണ്‍ അ​ള​വും താ​പ​നി​ല​യും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​താ​ണ് കാ​ര​ണ​മാ​യി ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് ഓ​സോ​ണ്‍ സ്മോ​ഗ് ഗ്യാ​സ് മോ​ളി കൂ​ളു​ക​ൾ സൂ​ര്യ​ര​ശ്മി​യും സൂ​ര്യ​താ​പ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചു നൈ​ട്ര​ജ​ൻ ഓ​ക്സൈ​ഡു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഫാ​ക്ട​റി​ക​ളി​ൽ നി​ന്നും വ​മി​ക്കു​ന്ന ചെ​റി​യ അ​ള​വി​ലു​ള്ള ദ്ര​വ​ഖ​ര പ​ദാ​ർ​ഥ​ങ്ങ​ൾ ശ്വ​സി​ക്കു​ന്ന​തു​മൂ​ലം ശ്വാ​സ കോ​ശ അ​ർ​ബു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ വ​ള​രെ​യ​ധി​കം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി സെ​ന്‍റ് ജോ​ണ്‍​സ് ഹോ​പ് കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി (ബാ​ൾ​ട്ടി​മോ​ർ) അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ഡോ. ​ക്രി​സ്റ്റി പ​റ​ഞ്ഞു.

ഓ​സോ​ണി സ്മോ​ഗ് എ​ന്നി​വ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന മോ​ളി​കൂ​ളു​ക​ൾ സൂ​ര്യ ര​ശ്മി​യും സൂ​ര്യ​താ​പ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​ണ്ടാ​കു​ന്ന നൈ​ട്ര​ജ​ൻ ഓ​ക്സൈ​ഡു​ക​ൾ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ട്രം​പ് ഗ​വ​ണ്‍​മെ​ന്‍റ് ക്ലീ​ൻ എ​യ​ർ ആ​ക്ട് ല​ഘൂ​ക​രി​ച്ച​തും പ​വ​ർ പ്ലാ​ന്‍റു​ക​ളി​ൽ നി​ന്നു​ള്ള കാ​ർ​ബ​ണ്‍ മ​ലി​നീ​ക​ര​ണ നി​യ​മം പി​ൻ​വ​ലി​ച്ച​തും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന് അ​തോ​ടൊ​പ്പം ശു​ദ്ധ വാ​യു​വി​ന്‍റെ ല​ഭ്യ​ത​യും കു​റ​യ്ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ിൃശ2018​മുൃ​ശ​ഹ19ൗ​ബെുീ​ഹൗ​മ​ശേീി.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ