ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ഡാ​ള​സി​ലേ​ക്കു പോ​യ വി​മാ​നം അ​ടി​യ​ന്ത​ര​യി നി​ല​ത്തി​റ​ക്കി; ഒ​രു മ​ര​ണം
Wednesday, April 18, 2018 11:39 PM IST
ഫി​ല​ഡ​ൽ​ഫി​യ: ന്യൂ​യോ​ർ​ക്ക് ല​ഗ് വാ​ഡി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഡാ​ള​സി​ലേ​ക്ക് പ​റ​ന്നി​രു​ന്ന വി​മാ​നം ഇ​ട​തു വ​ശ​ത്തു​ള്ള എ​ൻ​ജി​ൻ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് ഫി​ല​ഡ​ൽ​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്തി​ര നി​ല​ത്തി​റ​ക്കി. ഏ​പ്രി​ൽ 17 ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

144 യാ​ത്ര​ക്കാ​രേ​യും 5 വി​മാ​ന ജീ​വ​ന​ക്കാ​രേ​യും വ​ഹി​ച്ചു​കൊ​ണ്ടു പ​റ​ന്നു​യ​ർ​ന്ന വി​മാ​നം 32000 അ​ടി ഉ​യ​ര​ത്തി​ൽ​വ​ച്ചാ​ണ് എ​ൻ​ജി​ൻ ത​ക​രാ​ർ​മൂ​ലം നി​ല​ത്തി​റ​ക്കേ​ണ്ടി വ​ന്ന​ത്. എ​ൻ​ജി​ൻ പൊ​ട്ടി​ത്തെ​റി​ച്ചു സൈ​ഡ് സീ​റ്റി​ൽ ഇ​രു​ന്നി​രു​ന്ന യാ​ത്ര​ക്കാ​രി​ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ക​യും തു​ട​ർ​ന്നു മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

വെ​ൽ​സ​ഫ​ർ​ഗൊ ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ജ​നി​ഫ​ർ റി​യോ​ർ​ഡ​ൻ (43) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. 2009 നു ​ശേ​ഷം സൗ​ത്ത് വെ​സ്റ്റ് എ​യ​ർ ലൈ​നി​ൽ ഒ​രു യാ​ത്ര​ക്കാ​രി മ​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്.
പൈ​ല​റ്റി​ന്‍റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലാ​ണ് വ​ലി​യ ദു​ര​ന്ത​ത്തി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ധ​ന ചോ​ർ​ച്ച​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ