ഇ​ല്ലി​നോ​യ്ഡ് പ്രൈ​മ​റി: രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി​യും ജി​തേ​ന്ദ്ര ഡി​ഗ​വ​ൻ​ക​റും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Thursday, March 22, 2018 11:18 PM IST
ഇ​ല്ലി​നോ​യ്ഡ്: ഇ​ല്ലി​നോ​യ് സം​സ്ഥാ​ന​ത്ത് മാ​ർ​ച്ച് 20നു ​ന​ട​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട്ടാം ക​ണ്‍​ഗ്രി​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ൽ നി​ന്നും മ​ത്സ​രി​ച്ച ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​രാ​യ രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി​യും ജി​തേ​ന്ദ്ര ഡി​ഗ​വ​ൻ​ക​റും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

നി​ല​വി​ലു​ള്ള ഡ​മോ​ക്രാ​റ്റി​ക്ക് പ്ര​തി​നി​ധി രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തി​നു റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ന​റു​ക്ക് വീ​ണ​ത് ജി​തേ​ന്ദ്ര ഡി​ഗ​വ​ൻ​ക​റി​നാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ഇ​രു​പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ത്ഥി​ക​ളെ മ​ത്സ​രി​പ്പി​ച്ചി​രു​ന്നി​ല്ല.

അ​ടു​ത്ത് ന​ട​ക്കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​വ​രും ക​ടു​ത്ത മ​ത്സ​രം കാ​ഴ്ച​വ​യ്ക്കും. ഇ​ന്ത്യ​ൻ വം​ശ​ജ​ർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ക്കം​ബ​ർ​ഗ്, നോ​ർ​ത്ത് വെ​സ്റ്റ് കു​ർ​ക്ക്, നോ​ർ​ത്ത് ഈ​സ്റ്റ് ഡ്യു​പേ​ജ്, നോ​ർ​ത്ത് ഈ​സ്റ്റ് കെ​യ്ൻ കൗ​ണ്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് എ​ട്ടാം ക​ണ്‍​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്ട്.

ഇ​ന്ത്യ​ൻ വോ​ട്ട​ർ​മാ​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​യ രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക അ​ത്ര എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും ക​മ്മ്യൂ​ണി​റ്റി​വ​ർ​ക്ക​റും വ്യ​വ​സാ​യി​യു​മാ​യ ജി​തേ​ന്ദ്ര​യെ രം​ഗ​ത്തി​റ​ക്കി ഒ​രു ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​നു ത​യാ​റെ​ടു​ക്കു​ക​യാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി.

ഇ​ല്ലി​നോ​യ്സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ത​ർ നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​ന്ന​ത് ആ​ദ്യ​മാ​ണ്. ഇ​ല്ലി​നോ​യ്സി​ലെ വോ​ട്ട​ർ​മാ​ർ ഇ​വ​ർ ത​മ്മി​ലു​ള്ള മ​ത്സ​രം ആ​കാം​ഷ​യോ​ടെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ