ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​ന് ശാ​സി​ച്ച പി​താ​വി​നെ മ​ക​ൻ പ​രി​ക്കേ​ൽ​പ്പി​ച്ചു
Wednesday, March 21, 2018 11:05 PM IST
ന്യൂ​യോ​ർ​ക്ക്: സ്വ​ന്തം അ​ച്ഛ​നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. സം​ഭ​വം യു​എ​സി​ലെ ബോ​സ്റ്റ​ണു സ​മീ​പ​മു​ള്ള യാ​ർ​മൗ​ത്തി​ലെ കേ​പ്കോ​ഡ് റ​സ്റ്റ​റ​ൻ​റി​ലാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഫോ​ണ്‍ താ​ഴെ വ​യ്ക്കാ​ൻ പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ മ​ക​ൻ അ​ത് അ​നു​സ​രി​ക്കാ​തി​രു​ന്ന​തോ​ടെ ഇ​രു​വ​രും വ​ഴ​ക്കാ​യി. മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ അ​പ​മാ​നി​ത​നാ​യെ​ന്നു തോ​ന്നി​യ മ​ക​ൻ റ​സ്റ്റോ​റ​ന്‍റി​നു പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ പി​താ​വി​നെ മു​ഷ്ടി ചു​രു​ട്ടി ഇ​ടി​ച്ചു​വീ​ഴ്ത്തി.

ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ പി​താ​വി​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന അ​ഗ്നി​ശ​മ​ന സേ​നാം​ഗ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ത​ക്ക​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ച​തി​നാ​ൽ അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ പി​താ​വ് ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ കൗ​മാ​ര പ്രാ​യ​ക്കാ​ര​നാ​യ മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ പ​രു​ക്കേ​ൽ​പ്പി​ച്ചാ​ൽ ചു​മ​ത്താ​വു​ന്ന വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് മ​ക​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്ത​താ​യി യാ​ർ​മൗ​ത്ത് പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു. പി​ന്നീ​ട് മ​ക​നെ ജാ​മ്യ​ത്തി​ൽ മാ​താ​വി​നൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ